പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് ഇതാദ്യമായി സംഗീത ആല്‍ബങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇതിനായി നടത്തി യ മത്സരത്തില്‍ 36 മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ അവസാന പട്ടികയില്‍ ഇടം നേടി
പാലക്കാട് : പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് ഇതാദ്യമായി സംഗീത ആല്‍ബങ്ങളിലെ മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇതി നായി നടത്തിയ മത്സരത്തില്‍ 36 മ്യൂസി ക്കല്‍ ആല്‍ബങ്ങള്‍ അവസാന പട്ടികയില്‍ ഇടം നേടി. പ്രശസ്ത ഗാനരചയിതാക്കള്‍, സംഗീത സംവിധായ കര്‍, ഗായകര്‍ തുടങ്ങിയവരും ഒട്ടേറെ നവാഗത പ്രതിഭകളും ഗാനനിര്‍മ്മാണത്തിന്റെ വിവിധ ശാഖകളി ല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.
പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹ്‌മദ്, സംഗീത സംവിധായകന്‍ ബിജിപാല്‍, ചലച്ചിത്ര സംവിധായക ന്‍ ഫാറൂഖ് അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ അടങ്ങിയ കൂടിയാണ് വി ജയികളെ നിര്‍ണ്ണയിക്കുക. മികച്ച ആ ല്‍ബം, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, അഭിനേതാവ്, അഭിനേത്രി തുടങ്ങി നിരവധി പുരസ്‌കാരങ്ങ ളാ ണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഏറ്റവും മികച്ച സംഗീത ആല്‍ബ ത്തെ വോട്ടിങ്ങിലൂടെ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. അതിനായുള്ള വോട്ടിങ് ഇന്‍സൈറ്റിന്റെ വെ ബ്‌സൈറ്റില്‍ ഡിസംബര്‍ 31 വരെ തുടരുന്നതാണ്. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആറാമത് കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ അന്തരാഷ്ട്ര ഡോക്യൂമെന്ററി ഫെസ്റ്റിവലിന്റെ സമാപന യോഗത്തില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു മലയാളത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അനുദിനം അനവധി സംഗീത ആല്‍ബങ്ങള്‍ പുറ ത്തിറങ്ങുന്നുണ്ടെങ്കിലും അവയ്ക്കായി ഒരു മത്സരം സംഘടിപ്പി ക്കുന്നത് ഇതാദ്യമാണെന്നും പ്രതിഭാശേഷിയുള്ള നിരവധിപേരെ ഇതുവഴി കണ്ടെത്താനാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കെ.ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ആറാമത് എഡി ഷന്‍ 2023 ഫെബ്രുവരി 19 നു ഞായറാഴ്ച പാലക്കാട് ലയണ്‍സ് സ്‌കൂ ളിലെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ വച്ചു നടക്കും.ഇരുപതു മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളാണ് മത്സരത്തിനായി പരിഗ ണിക്കുക. ഡോക്യുമെന്ററി/ ച ലച്ചിത്ര മേഖലയിലെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ഡോ ക്യൂമെന്ററിക്കു പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന കെ.ആര്‍ മോഹനന്‍ മെ മ്മോറിയല്‍ ഡോക്യുമെന്ററി അവാര്‍ഡ് സമ്മാനിക്കും. ‘മോഹനസ്മൃതി’ കെ. ആര്‍. മോഹനന്‍ അനു സ്മര ണവും മേളയുടെ ഭാഗമായി നടക്കും. മത്സര ഡോക്യൂമെന്ററികള്‍ ഡിസംബര്‍ 31 വരെ www. insightth ecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോ ണ്: 9446000373, 9496094153
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.