Home

മികച്ച ആയിരം സംരംഭങ്ങളെ തിരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കും : മന്ത്രി പി.രാജീവ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 139815 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭി ച്ചത്. ഇതിലൂടെ 8417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്തു. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെ ത്തിയത്- മന്ത്രി പി.രാജീവ്

കൊച്ചി: മിഷന്‍ 1000 പദ്ധതിയിലൂടെ മികച്ച 1000 എം.എസ്.എം.ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവര വുള്ള കമ്പനിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന വ്യവസായ വകുപ്പുമാ യി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യുമായി ചേര്‍ന്ന് സംഘടിപ്പിച്ച എം.എസ്.എം.ഇ. ഉച്ച കോടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ അതിവേഗത്തില്‍ കേരളത്തിലെ വ്യവസായിക രംഗത്തെ മാറ്റാം. കഴി ഞ്ഞ സാമ്പത്തിക വര്‍ഷം 139815 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭി ച്ചത്. ഇതിലൂടെ 8417 കോടിയു ടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്തു. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാരുള്ള സം സ്ഥാനമാണ് കേരളം. സര്‍ക്കാറിന്റെ പുതിയ വ്യവസായ നയത്തിലൂടെ സംരംഭകത്വ രംഗത്തേക്ക് വനിത കളെ എത്തിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വ്യവസായം വളരാന്‍ ഏറ്റവും സഹകരിക്കേണ്ടത് പഞ്ചായത്തുകളും ബാങ്കുകളുമാണ്. ഇ തിന്റെ ഭാഗമായി സംരംഭം ആരംഭിക്കുന്നതിനുള്ള മൂലധനം, ലൈസ ന്‍സ് തുടങ്ങിയ കാര്യങ്ങള്‍ വേഗ ത്തിലാക്കാന്‍ നടപടി സ്വീകരിച്ചു. ബോധവല്‍ക്കരണ പരിപാടികളും ലോണ്‍ മേളകളും സംഘടിപ്പിച്ചു. ഇ തിനായി 1153 ഇന്റേണുകളെ സംസ്ഥാനത്തിന്റെ വിവിധ പഞ്ചായത്തുകള്‍,നഗരസഭകള്‍ എന്നിവിടങ്ങളി ലായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യവസായ വകുപ്പും ഐ.സി.എ.ഐയും എം.എസ്.എം.ഇ. സേവനങ്ങള്‍ വിപുലീകരിക്കുന്ന തിനുള്ള ധാരണപത്രം ചടങ്ങില്‍ കൈമാറി. പരിപാടിയില്‍ ഡയറക്ട റേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് ജോയിന്റ് ഡയറക്ടര്‍ ജി രാജീവ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ എം.ഡി എസ്.ഹരികിഷോര്‍, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനറും കാനറ ബാങ്ക് കേരള ഹെ ഡുമായ എസ് പ്രേംകുമാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരായ പി എം വീരമണി, ദീപക് ഗുപ്ത എ ന്നിവര്‍ വി വിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.

കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള സര്‍ക്കാര്‍ ഇന്‍ഡസ്ട്രീ സ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഇന്‍ഡ സ്ട്രീസ് ആന്‍ഡ് ജനറല്‍ എഡുക്കേ ഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഐ.സി.എ.ഐ. എം.എസ്.എം.ഇ. ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് ക മ്മിറ്റി ചെയര്‍മാന്‍ ധീരജ് കുമാര്‍ ഖണ്ടേല്‍വാല്‍, വൈസ് ചെയര്‍മാന്‍ രാജ് ചൗള, ഐ.സി.എ.ഐ. ദക്ഷി ണേന്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എസ് പന്നാരാജ്, പ്രോഗ്രാം കണ്‍വീനര്‍ ബാബു എബ്രഹാം കള്ളി വായലില്‍, ജോയിന്റ് കണ്‍വീനര്‍ ദീപ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.