Breaking News

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ; നടപടി കടുപ്പിച്ച് ഡല്‍ഹി

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ ഹിയില്‍ വീണ്ടും മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാസ്‌ക് ധരി ക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ അടയ്‌ക്കേണ്ടി വരും

ന്യൂഡല്‍ഹി : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയി ല്‍ വീണ്ടും മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശന മാക്കി. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവ ര്‍ക്ക് ഇനി 500 രൂപ പിഴ അടയ്‌ക്കേണ്ടി വരും. ബുധനാഴ്ച ചേര്‍ന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അ തോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകള്‍ക്ക് പു തിയ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍ എസ്ഒപി നല്‍കാനും തീരുമാനമായി. സ്‌കൂളുകള്‍ തത്കാ ലം അടക്കില്ല. ഇതോടൊപ്പം സാമൂഹിക അകലം, ആശുപത്രി ഒരുക്കങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ ച്ചയായി. വിപണികളില്‍ വര്‍ദ്ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാ നിച്ചു.

ഒരു ഇടവേളക്ക് ശേഷം രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 632 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 414 പേര്‍ രോഗമുക്തി നേടി. അതേസമയം ഒരു രോഗിയും മരിച്ചിട്ടില്ല.

ഏപ്രില്‍ 5 മുതലാണ് തലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. അതിനുശേഷം ആകെ 4099 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍, സജീവ രോഗി കളുടെ എണ്ണം 1947 ആണ്. ഇതില്‍ 41 പേര്‍ ആശുപത്രിയിലാണ്. 1274 രോഗികള്‍ ഹോം ഐസൊലേഷനിലും കഴിയുന്നു. 625 കണ്ടയിന്‍മെ ന്റ് സോണുകളും ഉണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.