Breaking News

മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് നേരെ ബലപ്രയോഗം വേണ്ട, ഉപദേശം മതി ; പൊലിസിന് കര്‍ശ നിര്‍ദേശം

കോവിഡ് പ്രതിരോധത്തിനായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിജിപി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

തിരുവനന്തപുരം : മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ബലപ്രയോഗമോ മോശം പെരുമാറ്റമോ പാടില്ലെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം ബോധവത്ക്കരണവും മതിയെന്ന് ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്ഷണ സാധനങ്ങള്‍, പല വ്യജ്ഞനങ്ങള്‍, പഴ വര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടപ്പിക്കരുത്. തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ തടയരുതെന്നും ഡിജിപി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിജിപി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ തട ഞ്ഞുനിര്‍ത്തി പൊലീസ് പരിശോധന നടത്തുന്നുണ്ട്. ബസിനുള്ളിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ ക്കുന്ന കടകള്‍ മാത്രമാണ് തുറക്കുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.