News

മാസ്‌കുകൾ സംസ്‌കരിക്കാൻ യന്ത്രസംവിധാനം പുറത്തിറക്കി

കൊച്ചി: കോവിഡ് 19 നെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‌കുകൾ സംസ്‌കരിക്കാനുള്ള യന്ത്രസംവിധനം കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി. മൊബിലിറ്റി സൊല്യൂഷൻസ് പുറത്തിറക്കി. യു.വി. ലൈറ്റ് അധിഷ്ഠിത വിവിധോദ്ദേശ അണുനാശക സംവിധാനമായ യു.വി. സ്‌പോട്ടും വി.എസ്.ടി. പുറത്തിറക്കി.
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ (എസ്.സി.ടി. ഐ.എം.എസ്.ടി.) വികസിപ്പിച്ച ചിത്ര യു.വി. അടിസ്ഥാനമാക്കിയ ഫെയ്‌സ് മാസ്‌ക് ഡിസ്‌പോസൽ ബിൻ സാങ്കേതികവിദ്യയാണ് ബിൻ 19 എന്ന് പേരുള്ള മാസ്‌ക് സംസ്‌കരണ സംവിധാനത്തിൽ ഉപയോഗിക്കുന്നത്.
ഉപയോഗിച്ച മാസ്‌ക് ശേഖരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ബിൻ19 ഉപയോഗിക്കാം. ഉപയോഗിച്ച മാസ്‌കുകൾ ബിന്നിലെ ഒരു കണ്ടെയ്‌നറിനുള്ളിൽ നിക്ഷേപിച്ച് പ്രത്യേക പ്രക്രിയയിലൂടെ അണുവിമുക്തമാക്കാൻ സാധിക്കുമെന്ന് വി.എസ്.ടി. സി.ഇ.ഒ. ആൽവിൻ ജോർജ് പറഞ്ഞു. മാസ്‌ക് ഉപയോഗശേഷം ഉപേക്ഷിക്കുന്ന വ്യക്തിക്ക് ബിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസറിന്റെ സഹായത്തോടെ കൈകൾ വൃത്തിയാക്കാനും കഴിയും. എല്ലാ പ്രവർത്തനങ്ങളും കൈകൾ തൊടാതെ തന്നെ പൂർത്തിയാക്കാൻ കഴിയും.
ഓട്ടോ സാനിറ്റൈസർ ഡിസ്‌പെൻസർ ശൂന്യമാണെങ്കിൽ അറിയിക്കുന്നതിനുള്ള മുന്നറിയിപ്പ്, ബിൻ 19 കണ്ടെത്താനുള്ള മൊബൈൽ ആപ്ലിക്കേഷൻ, ഉപകരണത്തിന്റെ തൽസ്ഥിതി അറിയുന്നതിനുള്ള മുന്നറിയിപ്പുകൾ നൽകാനുള്ള വെബ് പോർട്ടൽ, ഉപകരണം തുറക്കുമ്പോഴുള്ള മുന്നറിയിപ്പുകൾ, എന്നിവയാണ് ബിൻ 19 ന്റെ ഇന്റർനെറ്റ് അധിഷ്ഠിത സവിശേഷതകൾ.
തങ്ങളുടെ സാങ്കേതിക ജ്ഞാനവും പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഉപകരണങ്ങളും പ്രായോഗികതലത്തിൽ വി.എസ്.ടി യാഥാർത്ഥ്യമാക്കിയെന്ന് എസ്.സി.ടി.ഐ.എം.എസ്.ടി. ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു. ഓഫീസുകളിലും വീടുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സൗകര്യപ്രദമായി ഉപയോഗിക്കാം. രണ്ട് ഉപകരണങ്ങളും ശ്രീചിത്ര ലാബിൽ മൈക്രോബയോളജിക്കൽ പരിശോധനകൾക്ക് വിധേയമാക്കി വിജയം ഉറപ്പാക്കിയിരുന്നു. എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉപകരണങ്ങൾ പുറത്തിറക്കി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.