Breaking News

മാസ്ക് ധരിക്കാം, ഫ്ളൂ വാക്സീൻ എടുക്കാം, പ്രതിരോധം വേഗത്തിലാക്കാം; യുഎഇയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു.

അബുദാബി : യുഎഇയിൽ തണുപ്പ് കൂടിയതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധന. രോഗികളിൽ 60 ശതമാനം പേർക്കും പകർച്ചപ്പനി സ്ഥിരീകരിച്ചതായി വിവിധ ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സീസണിൽ ഒന്നിലേറെ വൈറൽ അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. യുഎഇയിൽ ശൈത്യകാലത്ത് വിവിധയിനം പകർച്ചപ്പനികൾ ഉണ്ടാകാറുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
പ്രതിരോധശേഷി കുറഞ്ഞവരും ആസ്മ ഉൾപ്പെടെ അലർജി രോഗമുള്ളവരും ഹൃദ്രോഗം, വൃക്ക, പ്രമേഹം തുടങ്ങി ഗുരുതര രോഗമുള്ളവരും തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കണം. രോഗമുള്ളവർ മാസ്ക് ധരിക്കുകയും കൈകൾ ശുചീകരിക്കുകയും വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ശൈത്യകാല അവധിക്കു വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയതും സ്കൂൾ തുറന്നതുമെല്ലാം രോഗപ്പകർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. 
ഇൻഫ്ലുവൻസ ബാധിച്ച പലരിലും ഒരേ സമയം ഒന്നിലേറെ വൈറസുകൾ കണ്ടെത്തുന്നുണ്ടെന്നും സൂചിപ്പിച്ചു.  പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ യുഎഇ ഒക്ടോബറിൽ സീസണൽ ഫ്ലൂ വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചിരുന്നു.  
ഇൻഫ്ലുവൻസ ലക്ഷണങ്ങൾ
ശൈത്യകാലത്ത് കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ (ഫ്ലൂ). ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.  ചികിത്സിച്ചു മാറ്റാവുന്നതാണ് പകർച്ചപ്പനി. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ചികിത്സ തേടണം. ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ചികിത്സ തേടുന്നതാണ് അഭികാമ്യം.
രോഗമുള്ളവരെ സ്കൂളിൽ വിടരുത്
പകർച്ചപ്പനിയുള്ള കുട്ടികളെ സ്കൂളുകളിലും നഴ്സറിയിലും വിടരുതെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നു. അടച്ചിട്ട ക്ലാസ് മുറികളിലെ ശ്വസനം രോഗപ്പകർച്ച കൂട്ടും. രോഗം വ്യാപകമാക്കുന്നതിനാലാണ് നിയന്ത്രണം.  
മുൻകരുതൽ
ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, രോഗമുള്ളവർ മാസ്ക് ധരിക്കുക, രോഗം മാറിയ ശേഷം മാത്രം സ്കൂളിലും ജോലിക്കും പൊതുപരിപാടികൾക്കും പോകുക, രോഗമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ രോഗപ്പകർച്ച തടയാം. രോഗികൾ തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം. മതിയായ അളവിൽ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും കൃത്യമായി മരുന്ന് കഴിച്ച് വിശ്രമിക്കുകയും വേണം.
ഫ്ലൂ വാക്സീൻ
6 മാസം പ്രായമുള്ള കുട്ടികൾ മുതൽ വയോധികർക്കുവരെ ഫ്ലൂ വാക്സീൻ സ്വീകരിക്കാം. മുൻപ് വാക്സീൻ എടുക്കാത്ത 9 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആദ്യ വർഷം ഒരു മാസത്തെ ഇടവേളയിൽ 2 ഡോസ് വീതം ഫ്ലൂ വാക്സീൻ നൽകണം. 9ന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരു ‍ഡോസ് മതി. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും ഫ്ലൂ വാക്സീൻ ലഭിക്കും. 18 വയസ്സിനു മുകളിലുള്ളവർക്ക് തിരഞ്ഞെടുത്ത ഫാർമസികളിൽനിന്ന് ലഭിക്കും. 
ഗർഭിണികൾ, 50 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, 5 വയസ്സിൽ താഴെ പ്രായമുള്ളവർ, ആരോഗ്യ പ്രവർത്തകർ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ എന്നീ വിഭാഗക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യമാണ്. മറ്റു വിഭാഗക്കാർക്ക് 50 ദിർഹം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.