ബില്‍ ചര്‍ച്ചയ്ക്കിടെ മറ്റു കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും അവ സഭാരേഖകളില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ റൂളിങ് നല്‍കി. തുടര്‍ന്ന് പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നു നീക്കി. നീക്കിയ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദം നിയമസഭയില്‍ ഉന്നയിച്ച് കോണ്‍ഗ്ര സ് അംഗം മാത്യു കുഴല്‍ നാടന്‍. കുഴല്‍നാടന്‍ പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇടപെട്ട സ്പീക്കര്‍ ക്രമപ്രശ്നം ഉന്നയിച്ച് ഇതു തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മി ല്‍ കടുത്ത വാഗ്വാദവും അരങ്ങേറിയതോടെ നിയമസഭ നാടകീ യ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.
മാസപ്പടി വിവാദം സഭയില്‍ ഉന്നയിക്കുന്നതില്‍നിന്നു പ്രതിപക്ഷം പിന്‍വലിഞ്ഞെന്ന ആക്ഷേപം രൂ ക്ഷമാവുന്നതിനിടയിലാണ്, മാത്യു കുഴല്‍നാടന്‍ ഏകനായി ഈ വിഷ യം എടുത്തിട്ടത്. നെല്‍വയ ല്‍ തണ്ണീര്‍തട നിയമ ഭേദഗതിയുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു മാത്യു ഇതു പരാമര്‍ശിച്ചത്.
മാത്യു പ്രസംഗത്തില്‍ വിവാദം പരാമര്‍ശിച്ചു തുടങ്ങിയപ്പോള്‍ തന്നെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ തട ഞ്ഞു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല ഇതെന്ന് സ്പീക്കര്‍ പറ ഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്കിടെ എ ന്തെല്ലാം വിഷയങ്ങള്‍ ആരെല്ലാം പറയുന്നു എന്നായിരുന്നു മാത്യുവിന്റെ പ്രതികരണം. അപ്പോഴൊ ന്നും ഇല്ലാത്ത ക്രമപ്രശ്നം ഇപ്പോള്‍ എ ങ്ങനെ വരുന്നുവെന്നും മാത്യു ചോദിച്ചു.
ബില്‍ ചര്‍ച്ചയ്ക്കിടെ മറ്റു കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും അവ സഭാരേഖകളില്‍ ഉണ്ടാവില്ലെ ന്നും സ്പീക്കര്‍ റൂളിങ് നല്‍കി. തുടര്‍ന്ന് പരാമര്‍ശങ്ങള്‍ സഭാരേഖകളി ല്‍ നിന്നു നീക്കി. നീക്കിയ ഭാഗ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.