മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍ പിടിയില്‍. കൊടു ങ്ങല്ലൂര്‍ സ്വദേശികളായ വൈപ്പിന്‍കാട്ടില്‍ നിഷ്താഫിര്‍,ചൂളക്കടവില്‍ അല്‍താഫ്,പാറയില്‍ മുഹമ്മദ് ആഷിക്ക് എന്നിവരാണ് ഇരുപത് ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്.
തൃശൂര്‍:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍ പിടിയില്‍. കൊടു ങ്ങല്ലൂര്‍ സ്വദേശികളായ വൈപ്പിന്‍കാട്ടില്‍ നിഷ്താഫിര്‍,ചൂളക്കടവില്‍ അല്‍താഫ്,പാറയില്‍ മുഹമ്മദ് ആഷിക്ക് എന്നിവരാണ് ഇരുപത് ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഡെന്‍സാഫ് ടീമും കൊടുങ്ങല്ലൂര്‍ പൊലീസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ടി തുടങ്ങിയ മയക്കുമരുന്നുകള്‍ വന്‍ തോതില്‍ എത്തു ന്നു ണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിരീക്ഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഡെന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംശയമുള്ള ആളുകളെയും, വാഹനങ്ങളും നിരന്തരമായി പരിശോധിച്ചതില്‍ നിന്നുമാണ് മയക്കുമരുന്നുമായി യുവാക്കളെ പിടികൂടാനായത്.
എംഡിഎംഎ ബാംഗ്ലൂരില്‍ നിന്ന് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍.ശങ്കരന്‍, കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബ്രിജു കുമാര്‍, കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണ്‍, ജില്ലാ ്രൈകംബ്രാഞ്ച് എസ്. ഐ മുഹമ്മദ് റാഫി, ഡെന്‍സാഫ് അംഗങ്ങളായ പി.പി.ജയകൃഷ്ണന്‍, സി.എ. ജോ ബ്, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, മാനുവല്‍, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ തോമസ്, ബിജു, എ.എസ്.ഐ മാരായ താജുദ്ധീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലു ണ്ടാ യിരു ന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.