കുട്ടിയുടെ കുടുംബത്തില്‍ നേരത്തെ നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പൊലീസ് അന്വേഷി ക്കുന്നത്.പനി ബാധിച്ച ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നട ത്തുകയായിരുന്നു
കണ്ണൂര്‍:ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പൊലീസ്. കുട്ടിയുടെ കുടുംബത്തില്‍ നേരത്തെ നടന്ന മൂന്നു മരണങ്ങളെ ക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്ന ത്. പനി ബാധിച്ച ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടി യുടെ പിതാവ് അബ്ദുല്‍ സത്താറും മന്ത്രവാദം നടത്തിയ ബന്ധു ഉവൈസും അറസ്റ്റിലായിരുന്നു.
രോഗത്തിന് ശാസ്ത്രീയ ചികിത്സ നല്‍കാത്തതാണ് ഫാത്തിമയുടെ മരണത്തിനിടയാക്കിയതെന്നാണ് പൊ ലീസ് പറയുന്നത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് മന്ത്രവാദിക്കെതിരെ ചുമത്തിയിരിക്കുന്നത്. ര ക്ഷിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ പാലിക്കാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്ര കാരമാണ് പെണ്‍കുട്ടിയുടെ പിതാവ് സത്താറിനെ അറസ്റ്റ് ചെയ്തത്.
ഫാത്തിമയുടെ പിതൃസഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രവാദിക്കെതിരെ ഇ യാളുടെ ബന്ധു തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രവാദം നടന്നെന്ന് ബോധ്യമായതിനാല്‍ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമെഡി ആക്ട് കേസില്‍ ചുമത്തുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. അ തേസമയം ഇതേ കുടുംബത്തില്‍ നടന്ന മൂന്നു ദുരൂഹമരണങ്ങളില്‍ കൂടുതല്‍ അന്വേഷണം നട ത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.