Home

മായം കലര്‍ന്ന 15300 ലിറ്റര്‍ പാല്‍ പിടികൂടി ; തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവരുന്നതിനിടെ

ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യ ങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊ ണ്ടുവന്ന പാലിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്

കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ മായം ചേര്‍ത്ത പാല്‍ പിടികൂടി ഭക്ഷ്യസുരക്ഷാ വിഭാഗം. ഹൈഡ്ര ജന്‍ പെറോക്സൈഡ് കലര്‍ത്തി ടാങ്കറില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടി കൂടിയത്. 15,300 ലിറ്റര്‍ പാലാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പാലിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്.

ചെക്ക്പോസ്റ്റില്‍ നടത്തിയ റാപ്പിഡ് പരിശോധയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നും പത്തനംതിട്ടയിലെ പന്തള ത്തേക്ക് കൊണ്ടുപോകുകയായിരുന്നു പാല്‍. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലാണ് പാലില്‍ കലര്‍ത്തിയ ത് ഹൈഡ്രജന്‍ പെറോക് സൈഡാണെന്ന് കണ്ടെത്തിയത്. പാലിന്റെ സാമ്പിള്‍ തിരുവനന്തപുരത്തെ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

പത്തനംതിട്ട പന്തളം ഭാഗത്തേക്ക് കൊണ്ടുപോകും വഴിയാണ് മൃഗസംരക്ഷണ വകുപ്പ് പാല്‍ പിടികൂടിയ ത്. പിടിച്ചെടുത്ത പാല്‍ ആരോഗ്യവകുപ്പിന് കൈമാറും. ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

പാലില്‍ എത്രത്തോളം ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിട്ടുണെന്നത് വ്യക്തമല്ല. അതിനാല്‍ തിരുവനന്തപുരത്ത് നിന്നും വിശദ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേ ഷമാകും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭക്ഷ്യസുര ക്ഷാ ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മായം ചേര്‍ത്ത ഭക്ഷണം ഹോട്ടലുകളി ലും മറ്റും ഉപയോഗിക്കുന്നത് വ്യാപകമാണെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി യില്‍ പരിശോധന നടത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.