ദോഹ : ഖത്തറിൽ മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ തുടങ്ങിയ മേഖലയെ നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി.പരസ്യം ചെയ്യൽ, പബ്ലിക് റിലേഷൻസ്, കലാസൃഷ്ടികൾ, കലാപ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കൂടാതെ സിനിമ, തിയറ്ററുകൾ, എക്സിബിഷൻ ഹൗസുകൾ തുടങ്ങിയവവും ഈ നിയമത്തിന്റെ കീഴിൽ വരും. ഖത്തർ സാംസ്‌കാരിക മന്ത്രാലയമാണ് പുതുക്കിയ നിയമത്തിന്റെ കരട് മന്ത്രി സഭയിൽ സമർപ്പിച്ചത്.
മന്ത്രലയത്തിന്റെ കരട് നിയമം ചർച്ച ചെയ്യുകയും അംഗീകാരം നൽകുകയുമായിരുന്നു. എന്നാൽ നിയമത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ഇന്നലെ അമീരി ദിവാനിയിൽ ചേർന്ന മന്ത്രിസഭയുടെ വരാന്ത യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിൽ മാധ്യമസ്ഥാപങ്ങൾ, കലാപരിപാടികൾ, വിവിധ പ്രദർശങ്ങൾ, പ്രസിദ്ധീകരങ്ങൾ തുടങ്ങിയ പ്രവർത്തങ്ങൾ സാംസ്‌കാരിക മന്ത്രലയത്തിന്റെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് നടക്കുന്ന ഇത്തരം ഏതു പ്രവർത്തികൾക്കും മന്ത്രലത്തിന്റെ മുൻകൂട്ടിയുള്ള അംഗീകാരം ഉണ്ടായിരിക്കണം. രാജ്യത്ത് പ്രദർശനത്തിനായി എത്തുന്ന സിനിമകളും, നാടകങ്ങളും വിതരണത്തിനായി എത്തുന്ന പുസ്തകങ്ങളും മറ്റ് പ്രസദ്ധീകരങ്ങളും മന്ത്രലയത്തിന് കീഴിലുള്ള ഇതുമായി ബന്ധപ്പെട്ട വകുപ്പിൽ നിന്നും അനുമതി വാങ്ങിയിരിക്കണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.