Breaking News

ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമമെന്ന് മെറ്റ.

ന്യൂഡൽഹി : മെറ്റ ഉടമസ്ഥതയിലുള്ള ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും ബുധനാഴ്ച അർധരാത്രി പ്രവർത്തനരഹിതമായി. ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം ഫേസ്ബുക്കിൽ പ്രശ്നം നേരിടുന്നതായി 27,000 പേരും ഇൻസ്റ്റഗ്രാമിൽ പ്രശ്നം നേരിടുന്നതായി 28,000 പേരും റിപ്പോർട്ടു ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയത്. വാട്‌സാപിലും പ്രശ്നങ്ങൾ നേരിടുന്നതായി അനവധി ആളുകൾ പരാതിപ്പെട്ടു. സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു വ്യക്തമാക്കിയ മെറ്റ, ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമാപണം നടത്തി.
ഈ വർഷം മാർച്ചിലും ഫെയ്സ്‌ബുക്കും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായിരുന്നു. കേരളം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 ലക്ഷത്തിലേറെ ഫെയ്സ്ബുക് അക്കൗണ്ടുകളും ഇരുപതിനായിരത്തിലേറെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമാണ് പ്രവർത്തനരഹിതമായത്. ചിലയിടങ്ങളിൽ മെസഞ്ചറും വാട്സാപ്പും കൂടി മുടങ്ങിയിരുന്നു. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.