മസ്കത്ത്: ഒമാനിലെ മാധ്യമ പ്രവർത്തകർക്ക് തങ്ങളുടെ ജോലിക്ക് ഒരു ഭംഗവും വരുത്താത്ത രീതിയിൽ മുന്നോട്ടുകൊണ്ടുപാകാൻ സംരക്ഷണം നൽകുന്നതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ മാധ്യമ നിയമം (റോയൽ ഡിക്രി 58/2024). റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന ഏതൊരാൾക്കും ഒരു വർഷത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കുമെന്ന് നിയമത്തിലെ ആർട്ടിക്ൾ 50 പറയുന്നു.
അവർ 50,000 റിയാലിൽ കുറയാത്തതും 100,000 റിയാലിൽ കൂടാത്തതുമായ പിഴയും അടക്കേണ്ടി വരും. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടിവരും. ദേശീയ സുരക്ഷയെ ഹനിക്കുകയോ മാതൃരാജ്യത്തിന്റെ പ്രതിരോധം തടസ്സപ്പെടുത്തുകയോ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റകൃത്യം ചെയ്തതെങ്കിൽ പിഴ അതിന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളിൽ ഇരട്ടിയാക്കും.
ലൈസൻസ് ലഭിക്കാതെയോ, ലൈസൻസ് ലംഘിച്ചോ, അല്ലെങ്കിൽ അതിന്റെ കാലാവധി കഴിഞ്ഞതിനുശേഷമോ മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഒരു വർഷത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷ ലഭിക്കുമെന്ന് ആർട്ടിക്ക്ൾ 51ൽ പറയുന്നു. കൂടാതെ 10,000ത്തിൽ കുറയാത്തതും 20,000 ത്തിൽ കൂടാത്തതുമായ പിഴയും ചുമത്തും. അലെങ്കിൽ ഈ രണ്ട് ശിക്ഷകളിലൊന്ന്. തെറ്റ് ആവർത്തിച്ചാൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പിഴ ഇരട്ടിയാക്കും. കൂടാതെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ ഉയോഗിച്ച ഉപകരണങ്ങൾ അടച്ചുപൂട്ടാനും കണ്ടുകെട്ടാനും കോടതി ഉത്തരവിടും.
അടിസ്ഥാന രഹിതമായ വാർത്ത പ്രസിദ്ധീകരിക്കുകയാണെങ്കിൽ മൂന്ന് മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും 5,000 റിയാലിൽ കുറയാത്തതും 15,000ത്തിൽ കൂടാത്തതുമായ പിഴയും ചുമത്തുമെന്ന് ആർട്ടിക്ക്ൾ 52 മുന്നോട്ടുവെക്കുന്നു. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിലൊന്ന്. ഏതെങ്കിലും വിവരങ്ങൾ ഇൻഫർമേഷൻ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുക, അന്തിമ ജുഡീഷ്യൽ വിധിയെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത വാർത്ത, പൊതു ധാർമ്മികതയുമായി പൊരുത്തപ്പെടാത്തത്, അല്ലെങ്കിൽ അന്വേഷണങ്ങളെയോ വിചാരണകളെയോ സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നിങ്ങനെയുളളവയാണ് നിയമ നടപടിക്ക് വിധേയരാകേണ്ടി വരിക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.