News

മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം : പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യ ത്തി ൽ സുരക്ഷാ മുൻകരുതലുകൾക്ക് എല്ലാ തലത്തി ലും തീവ്രജാഗ്രത വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ലിയു ജെ ) ആവശ്യപ്പെട്ടു . ഭരണസംവിധാനങ്ങളും രാഷ് ട്രീയ നേതൃത്വവും ഇതിന് മുൻകൈ എടുക്കണം. സമ്പർക്കത്തി ലൂടെയുള്ള രോഗപ്പടർച്ചയും ഉറവിടമറിയാത്ത പോസിറ്റീവ് കേസുകളും കൂടിവരുന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തനവും  കടുത്ത വെല്ലുവിളി അഭിമുഖീകരിക്കുകയാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ .പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയിൽ പറഞ്ഞു .
ദിനേസേനയുള്ള വാർത്തകളുടെ കവറേജിൽ സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾക്ക് പലപ്പോഴും  പ്രായോഗിക  തടസ്സങ്ങൾ നേരിടുകയാണ് .ആളുകളെ ഉൾക്കൊള്ളാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ പോലും വാർത്താ സമ്മേളനങ്ങളും മറ്റും നടക്കുന്നു . ദൃശ്യ മാധ്യമ പ്രവർത്തകരാണ് ഇതിന്റെ  ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുന്നത് . കാമറയും മറ്റും സജ്ജീകരിക്കുന്നതിന്
സ് ഥലസൗകര്യം കുറവായ ഇടങ്ങളിൽപ്പോലും പലപ്പോഴും വാർത്താസമ്മേളനങ്ങൾ നടക്കുന്നുണ്ട് . ഇത് മാധ്യമ പ്രവർത്തകരുടെ മാത്രമല്ല, നേതാക്ക ളുടെയും പ്രവർത്തകരുടെ അടക്കം സുരക്ഷക്ക് ഭീഷണിയാണ് . ഈ സാഹചര്യ ത്തിൽ വാർത്ത സമ്മേളനങ്ങളും മറ്റും മതിയായ സുരക്ഷാ സൗകര്യ ങ്ങളോടെ ക്രമപ്പെടുത്തുന്നതിന് നേതാക്കൾക്കും  കീഴ് ഘടകങ്ങൾക്കും നിർദേശം നൽകണമെന്ന് വിവിധ രാഷ് ട്രീയ പാർട്ടികൾക്കുള്ള തുറന്ന കത്തിൽ അവർ അഭ്യർഥിച്ചു . മാധ്യമപ്ര വർത്തകരുടെ സുരക്ഷക്ക് സ്ഥാപനങ്ങളും പരമാവധി പരിഗണന നൽകണമെന്ന് അവർ ആവശ്യപ്പെട്ടു .
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.