News

തമിഴ്നാട്ടിൽ  കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു.

തമിഴ്നാട്ടിൽ  കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു.24 മണിക്കൂറിനിടെ 64,315 സാമ്പിളുകൾ  പരിശോധിച്ചതില്‍ 6,989 പേര്‍ക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഇതില്‍ കേരളത്തില്‍നിന്നെത്തിയ നാലു പേരും ഉള്‍പ്പെടുന്നു.
തമിഴ് നാട്ടിൽ ഇന്ന് 89 പേരാണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചത് . സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 2,06,737 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഇതേവരെ 22,87,334 സാമ്പിളുകൾ  പരിശോധിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ചെ​ന്നൈ​യി​ല്‍ ഇ​ന്ന് 20 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ചെന്നൈയില്‍ മാത്രം മരിച്ചത്​ 1,989 പേര്‍. 1,329 പു​തി​യ കേ​സു​ക​ളും ഇന്ന് അവിടെ മാത്രം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്

സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 73 ശ​ത​മാ​ന​വും മ​ര​ണ നി​ര​ക്ക് 1.64 ശ​ത​മാ​ന​വു​മാ​ണ്. തി​രു​വ​ള്ളൂ​രി​ല്‍ 385 പു​തി​യ കേ​സു​ക​ളും കോ​യ​മ്ബ​ത്തൂ​രി​ല്‍ 270 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ശനിയാഴ്​ച സംസ്​ഥാനത്തെ വിവിധ ആശുപത്രികളില്‍നിന്ന്​ 7,758 പേര്‍ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,51,055 ആണ്​. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 52,273 ആണ്.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

16 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.