Home

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു ; ഡല്‍ഹിയിലും ബംഗാളിലും അതിവ്യാപനം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26, 35 8 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗി കളുടെ എണ്ണം 87,505 ആയി

മുംബൈ : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26,358 പേര്‍ ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോ ഗികളുടെ എണ്ണം 87,505 ആയി.

ഇരുപത്തിനാല് മണിക്കൂറിനിടെ 5,331 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിതരു ടെ എണ്ണം 797 ആയി. സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ ബാധി തര്‍ ഏറ്റവും കൂടുതല്‍ മുംബൈയി ലാണ്. മുംബൈയില്‍ മാത്രം ഇന്ന് 15,166 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

പശ്ചിമബംഗാളില്‍ ഇന്ന് 14,022 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 17 പേര്‍ മരിച്ചു. 6438 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുളളവരുടെ എണ്ണം 33,042 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ബംഗാളിലാണ്.

ഡല്‍ഹിയില്‍ ഇന്ന് 10,665 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ടിപിആര്‍ നിര്ക്ക് 11.88 ആയി. എ ട്ടുപേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. സജീവകേസുകള്‍ 23,307 ആണ്.

കര്‍ണാടകയില്‍ ഇന്നലെത്തിനാക്കാള്‍ ഇരട്ടിപേര്‍ക്കാണ് ഇന്ന് രോഗം കോവിഡ് സ്ഥിരീകരിച്ചത്. 4246 പേ ര്‍ക്കാണ് വൈറസ് ബാധ. 2 പേര്‍ മരിച്ചു. 362 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 17414 പേരാണ്.

 നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്

കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാ ട്. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പുറമേ വ്യാഴാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ഈസമയത്ത് കടകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അവശ്യസേവന ങ്ങള്‍ മാത്രം അനുവദിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷ തയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടും. ഒന്ന് മുതല്‍ ഒ ന്‍ പത് വരെയുള്ള ക്ലാസുകള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് തുടര്‍പഠനം.ചൊവ്വാഴ്ച വരെ യുള്ള കണക്ക് അ നുസരിച്ച് 121 പേര്‍ക്കാണ് തമിഴനാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.