രേഖ പൂര്‍ണ്ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി.അട്ടപ്പാടി രാജീവ് ഗാന്ധി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് മഹാരാജാസ് കോളജി ലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പൊലീസിന് പ്രിന്‍സിപ്പല്‍ കൈമാറി. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ വിദ്യക്കെതിരെയാണ് കേ സെടുത്തിരി ക്കുന്നത്
കൊച്ചി : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ മുന്‍ എസ്എഫ്‌ഐ നേതാ വിനെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു. കാ സര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ വിദ്യക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കു റ്റങ്ങളാണ് വിദ്യക്കെതിരെ ചു മത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജിന്റെ പരാതിയില്‍ എറണാകു ളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.
പൊലീസ് കോളേജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. രേഖ പൂര്‍ണ്ണമായും വ്യാജ മാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി.അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേ ജില്‍ നിന്ന് മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പൊലീസിന് പ്രിന്‍സിപ്പ ല്‍ കൈമാറി.
വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യ ക്കെതിരെ ചുമത്തിയ കുറ്റം. അഗളി പോലീസാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഗസ്റ്റ് ലക്ചര്‍ നിയമനത്തിനായി മഹാരാജാസ് കോളജി ന്റെ പേരില്‍ വ്യാജ ജോലി പരി ചയ സര്‍ട്ടിഫിക്കറ്റ് ചമച്ചുവെന്നതാണ് വിദ്യക്കെതിരായ കേസ്. മഹാരാജാ സിലെ മുന്‍ വിദ്യാര്‍ഥിനിയാണ് വിദ്യ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.