Breaking News

മസ്‌കത്ത് ∙ മൂന്ന് പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവനത്തിന് ജപ്പാന്‍ രാജാവില്‍ നിന്നുള്ള ബഹുമതി സ്വന്തമാക്കി മലയാളി.

മസ്‌കത്ത് : ജപ്പാന്‍ എംബസിയില്‍ നീണ്ട 31 വര്‍ഷം സേവനം ചെയ്ത കോഴിക്കോട് വടകര സ്വദേശി പ്രകാശന്‍ കുനിയിലിനാണ് ഒമാനിലെ ജപ്പാന്‍ എംബസി സവിശേഷമായ ദി ഓര്‍ഡര്‍ ഓഫ് ദി സെക്രഡ് ട്രഷര്‍, സില്‍വര്‍ റേയ്‌സ് എന്ന ബഹുമതി നല്‍കിയത്.

കഴിഞ്ഞ ദിവസം ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ ജപ്പാന്‍ അംബാസഡര്‍ കിയോഷി സെരിസാവ പ്രകാശന് ബഹുമതി നൽകി. ജപ്പാന്റെ ഔദ്യോഗിക മുദ്ര, പ്രധാനമന്ത്രിയുടെയും കാബിനറ്റ് ഓഫിസിലെ ഡെക്കറേഷന്‍സ് ആന്‍ഡ് മെഡല്‍സ് ബ്യൂറോ ഡയറക്ടര്‍ ജനറലിന്റെയും ഒപ്പുകളും ഈ ബഹുമതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

150 വര്‍ഷത്തിലേറെ പഴക്കമുള്ള 1875-ലേക്കെത്തുന്ന ചരിത്രം ജപ്പാന്റെ ഈ ബഹുമതികള്‍ക്കുണ്ട്.

ജപ്പാനും പൊതുജനങ്ങള്‍ക്കും മികച്ച സേവനം ചെയ്ത സര്‍ക്കാര്‍–സ്വകാര്യ വ്യക്തികള്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ ഈ ബഹുമതികള്‍ നല്‍കാറുണ്ട്. അത്തരത്തില്‍ ജപ്പാനെ അഭിമുഖീകരിച്ച് നടത്തിയ മികച്ച സേവനങ്ങളാണ് പ്രകാശനെ ഈ അംഗീകാരത്തിലേക്ക് നയിച്ചത്.

ഒമാനിലെ ജപ്പാന്‍ എംബസിയില്‍ ഡ്രൈവറായി ആയിരുന്നു പ്രകാശന്റെ തുടക്കം. 1993 മുതല്‍ 2024 വരെ അദ്ദേഹം എംബസിയില്‍ സേവനം ചെയ്തിരുന്നു.

എംബസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് വലിയ അര്‍പ്പണഭാവത്തോടെയും കര്‍മനിഷ്ഠയോടെയും പ്രവര്‍ത്തിച്ചെന്നും, അദ്ദേഹം നല്‍കിയ സേവനം വിലമതിക്കുന്നതാണെന്നും അംബാസഡര്‍ കിയോഷി സെരിസാവ അദ്ദേഹത്തിന് അയച്ച കത്തില്‍ കുറിച്ചിരിക്കുന്നു.

2014ലും 2020ലും ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഒമാന്‍ സന്ദര്‍ശിച്ച അവസരങ്ങളില്‍, ഡ്രൈവറായി മാത്രമല്ല, അതിന് മുമ്പ് നടന്ന ഒരുക്കങ്ങളിലും സ്വീകരണങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് പ്രധാനപ്പെട്ടതായിരുന്നുവെന്ന് അംബാസഡര്‍ ഓര്‍മ്മപ്പെടുത്തി.

സര്‍ക്കാരിന്റെ മറ്റ് പ്രമുഖ പ്രതിനിധികള്‍ സുല്‍ത്താനേറ്റില്‍ എത്തിയപ്പോഴുമെല്ലാം, അദ്ദേഹം ഔദ്യോഗികമായി വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും, കമ്പ്യൂട്ടറുകളോടും മറ്റ് ഉപകരണങ്ങളോടും ബന്ധപ്പെട്ട കഴിവുകള്‍ ഉള്ളതിനാല്‍ അവധിയിലായിരുന്ന ജീവനക്കാരെ പകരംനിര്‍ത്തി സേവനം നല്‍കിയതും അദ്ദേഹം സ്മരിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.