മസ്‌കത്ത് : മസ്‌കത്ത് നഗരത്തിലും പരിസരങ്ങളിലും കെട്ടിടിങ്ങളില്‍ പുറം കാഴ്ചയുണ്ടാകുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി മസ്‌കത്ത് നഗരസഭ. തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കുന്നവരെ കാത്തിരിക്കുന്നത് 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴയും 24 മണിക്കൂര്‍ മുതല്‍ ആറ് മാസം വരെ തടവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.നഗരത്തിന്റെ കാഴ്ച ഭംഗിക്ക് കോട്ടം സംഭവിക്കുന്നതിനൊപ്പം ഉണക്കാനിടുന്ന വസ്ത്രത്തില്‍ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നതും പൊതുജനത്തിനും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് തുടര്‍ച്ചയായി നല്‍കുന്നത്. എന്നാല്‍, മറയുള്ള ബാല്‍ക്കണികളില്‍ വസ്ത്രം ഉണക്കാന്‍ സാധിക്കും.
മൂന്ന് നിലയില്‍ കൂടുതല്‍ ഉയരുമുള്ള താമസ കെട്ടിടങ്ങളില്‍ ഓരോ ഫ്ലാറ്റുകള്‍ക്കും പ്രത്യേകം ബാല്‍ക്കണികള്‍ ഉറപ്പുവരുത്തണമെന്ന് നഗരസഭ നിര്‍ദേശിച്ചു. ഫ്ലാറ്റുകളുടെ രൂപകല്‍പനക്ക് അനുസരിച്ചാണ് ബാല്‍ക്കണി ഒരുക്കേണ്ടത്. ഇത്തരം ബാല്‍ക്കണികളില്‍ ആവശ്യമായ മറകള്‍ ഉറപ്പുവരുത്തുകയും വേണം. ബാല്‍ക്കണികള്‍ മറയ്ക്കുന്നതിന് മെറ്റല്‍ മെഷ് ഉപയോഗിക്കരുതെന്നും നഗരസഭാ അധികൃതര്‍ നിര്‍ദേശിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.