മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ 20-ാം വാർഷികാഘോഷ പരിപാടിയായ മസ്കത്ത് പൂരം' ആഗസ്റ്റ് 23ന് നടക്കും. അൽ ഫലജ് ഹോട്ടലിൽ നടക്കുന്ന പരിപാടി ഒമാനിലെ ഇന്ത്യൻ അംബാസഡർ അ മിത് നാരംഗ് ഉദ്ഘാടനം ചെയ്യും. മിഡിൽ ഈസ്റ്റ് ഫയർ ആൻഡ് സേഫിറ്റിയാണ് മുഖ്യ പ്രായോജകർ. ആഘോഷ പരിപാടിയുടെ ഭാഗമായി നാട്ടിൽ നിന്നെത്തുന്ന പ്രശസ്ത കലാകാരന്മാരായ കുട്ടനെല്ലൂർ രാജ ൻ മാരാർ നയിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യവും ചൊവ്വല്ലൂർ മോഹന വാര്യരും പനങ്ങാട്ടിരി മോഹനനും നയിക്കുന്ന 60ൽ പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും നടക്കും.
കൂടാതെ നൂറിൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഇന്ത്യയിലെ വിവിധ കലാരൂപങ്ങളും ഒമാനിലെ ത ദ്ദേശീയ നൃത്ത സംഗീതവും ഒരുമിക്കുന്ന കലാസംഗമവും കേളി കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയും നട ക്കും. ഡിജിറ്റൽ ഫയർ വർക്സ് ലോകപ്രശസ്തനായ ഡ്രമ്മർ ശിവമണി അവതരിപ്പിക്കുന്ന മാജിക്കൽ പെർ ഫോമൻസാണ് പ്രധാന ആകർഷണം. മൂന്ന് മണി മുതൽ ആരംഭിക്കുന്നമസ്കത്ത് പൂര’ത്തിന് പ്രവേശനം സൗജന്യമാണ്.
വാർത്തസമ്മേളനത്തി ൽ മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രൻ, കോഓഡിനേറ്റർ മനോഹരൻ ഗുരുവായൂർ, രതീഷ് പട്യാത്ത്, വാസുദേവൻ തളിയറ തുടങ്ങിയവർ സംസാരിച്ചു. രവി പാലിശ്ശേരി, സുരേഷ് ഹരിപ്പാട്, ച ന്തു മിറോഷ്, രാജേഷ് കായംകുളം, അജിത്കുമാർ, വിജി സുരേന്ദ്രൻ, അനിത രാജൻ തുടങ്ങിയവരും സം ബന്ധിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.