മസ്കത്ത്: അമീമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് വീണ്ടും ക്രിക്കറ്റ് ആരവങ്ങൾക്ക് വേദിയാകുന്നു. എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും. ഇന്ത്യ, പാക്കിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാഷ്ട്രങ്ങളിലെ എ ടീമുകളും അസോസിയേറ്റഡ് രാഷ്ട്രങ്ങളിൽനിന്ന് ഈ വർഷം നടന്ന പ്രീമിയർ കപ്പ് ടൂർണമെന്റിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ യു.എ.ഇ, ഒമാൻ, ഹോങ്കോങ് എന്നീ ടീമുകളുമാണ് എമേജിങ് ഏഷ്യ കപ്പിൽ മാറ്റുരക്കുന്നത്. ഈ മാസം18ന് ഉച്ച തിരിഞ്ഞ് ഒരു മണിക്ക് തുടങ്ങുന്ന ബംഗ്ലാദേശ് ഹോങ്കോങ് മത്സരത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് 27ന് വൈകുന്നേരം 5.30ന് നടക്കുന്ന ഫൈനലോടെ അവസാനിക്കും.
ഗ്രൂപ് എ യിൽ ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്താൻ എ, ഹോങ്കോങ് എന്നീ ടീമുകളും ഗ്രൂപ് ബിയിൽ ഇന്ത്യ എ, പാക്കിസ്താൻ എ, ഒമാൻ, യു.എ.ഇ ടീമുകളുമാണ് സെമി ഫൈനലിലെത്താൻ മത്സരിക്കുന്നത്. ഗ്രൂപ് എ യിലെ ചാമ്പ്യന്മാരും ഗ്രൂപ് ബി യിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ 25 ന് ഒരു മണിക്ക് ആദ്യ സെമിയും, അന്നുതന്നെ വൈകുന്നേരം 5.30 ന് ഗ്രൂപ് എ യിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ് ബി യിലെ ചാമ്പ്യന്മാരുമായി രണ്ടാം സെമിയും നടക്കും.
27 ന് വൈകുന്നേരം 5.30 നാണ് ഫൈനൽ. വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരത്തിൽ ബംഗ്ലാദേശ് എ ടീം ഹോംങ്കോങിനെ നേരിടും. വൈകീട്ട് 5.30ന് ശ്രീലങ്ക എ ടീം അഫ്ഗാനിസ്താന് എ ടീമുമായി ഏറ്റുമുട്ടും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒമാന്‍ യു.എ.ഇയിയെ നേരിടും. വൈകുന്നേരം 5.30നാണ് ഇന്ത്യ എ പാകിസ്താന് എ ടീമുകളുടെ പോരാട്ടം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.