മസ്‌കത്ത്: ഇന്ത്യൻ എംബസിയുടെ ആദ്യ കോൺസുലാർ വിസ സേവനകേന്ദ്രം എസ്.ജി.ഐ.വി.എസ് കമ്പനി മസ്‌കത്തിൽ പ്രവർത്തനം തുടങ്ങി. ഖുറുമിലുള്ള അൽ റെയ്ദ് ബിസിനസ് സെന്ററിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. സുൽത്താനേറ്റിലുടനീളം കോൺസുലാർ, പാസ്‌പോർട്ട്, വിസ, മറ്റു പൊതുസേവന ഓപ്ഷനുകൾ വ്യാപിപ്പിക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലായാണ് ഈ തുടക്കം.
പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, അറ്റസ്റ്റേഷൻ, ഒവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ അപേക്ഷകൾ തുടങ്ങി നിരവധി സേവനങ്ങൾ പുതിയ സേവനകേന്ദ്രം കൈകാര്യം ചെയ്യും. എല്ലാ അപേക്ഷകരും എസ്.ജി.ഐ.വി.എസ് വെബ്സൈറ്റ് വഴി നേരത്തെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
ഒമാനിലുടനീളം ആസൂത്രണം ചെയ്ത 11 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ ആദ്യത്തേതാണ് ഈ സൗകര്യം. മേഖലയിൽ വളരുന്ന ഇന്ത്യൻ പ്രവാസികളും വിദേശ പൗരന്മാരും ആവശ്യപ്പെടുന്ന സേവനങ്ങൾ ഉയർന്ന നിലവാരത്തിൽ നൽകുകയാണ് ലക്ഷ്യം.
ആഗോളതലത്തിൽ ഗവൺമെന്റ്-ടു-സിറ്റിസൺ (G2C) സേവനങ്ങളുമായി 15 വർഷത്തിലേറെ അനുഭവമുള്ള കമ്പനിയാണ് എസ്.ജി.ഐ.വി.എസ്. സുരക്ഷിതവും കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് എ.ഐ സംവിധാനങ്ങളും ഓട്ടോമേറ്റഡ് വർക്‌ഫ്ലോകളും ഉൾപ്പെടുത്തിയ സാങ്കേതികവിദ്യകളും ഇവർ പ്രയോഗിക്കുന്നു.
ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ പ്രോസസ്സിംഗ്, പാസ്‌പോർട്ട് സേവനങ്ങൾ, ഇന്ത്യൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ എംബസിയുമായി ബന്ധപ്പെട്ട എല്ലാ കോൺസുലാർ ആവശ്യങ്ങൾക്കും വ്യക്തികൾക്കും ബിസിനസ്സുകൾക്കും സമഗ്ര സഹായം നൽകുന്നതിൽ കമ്പനി വൈദഗ്ധ്യം നേടിയിട്ടുണ്ട്.
യുനൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ജി.ഐ.വി.എസ് ഗൾഫ് മേഖലയിലുടനീളം സേവനങ്ങൾ വിപുലീകരിച്ചിരിക്കുകയാണ്. സേവനങ്ങൾക്കോ സംശയങ്ങൾക്കോ സഹായത്തിനോ അപേക്ഷകർക്ക് +968 76221929, +968 76282008 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം അല്ലെങ്കിൽ info@sgivsglobal-oman.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി https://sgivsglobal-oman.com സന്ദർശിക്കാം.
ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി 11 വിസ സേവനകേന്ദ്രങ്ങളാണ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ജൂണിൽ മസ്‌കത്ത് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചിരുന്നു. എംബസിയുടെ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുതിയ സേവനദാതാവായ എസ്.ജി.ഐ.വി.എസ് ഗ്ലോബൽ സർവീസസിലേക്കാണ് മാറിയിരിക്കുന്നത്.
സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒമാനിലുടനീളം 11 പുതിയ അപേക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് എന്ന് എംബസി അറിയിച്ചു. ആദ്യഘട്ടത്തിൽ, എല്ലാ സേവനങ്ങളും അൽ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലുള്ള എംബസി പരിസരത്ത് നിന്നായിരിക്കും ലഭിക്കുക.
ആഗസ്റ്റ് 15ഓടെ എല്ലാ 11 കേന്ദ്രങ്ങളും പൂർണ്ണമായി പ്രവർത്തനക്ഷമമാകും.
മസ്‌കത്ത്, സലാല, സുഹാർ, ഇബ്രി, സുര്‍, നിസ്‍വ, ദുകം, ഇബ്ര, ഖസബ്, ബുറൈമി, ബർക്ക എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പോകുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.