മസ്‌കത്ത് : തലസ്ഥാനത്തെ പൊതു സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും ഓഫിസ് കെട്ടിടങ്ങളോട് ചേര്‍ന്നുമടക്കം അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടികളുമായി മസ്‌കത്ത് നഗരസഭ. വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ഒഴിവാക്കണമെന്നും മുനിസിപാലിറ്റി അധികൃതര്‍ അറിയിച്ചു. മുന്നറിയിപ്പ് നോട്ടിസ് പതിപ്പിച്ച് 14 ദിവസത്തിനകം ഉടമസ്ഥന്റെ ചെലവില്‍ വാഹനം നീക്കം ചെയ്യണമെന്നാണ് നിയമം. കെട്ടിവലിച്ചുകൊണ്ടുപോകുന്നതിനിടെ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകളില്‍ മുനിസിപാലിറ്റി ഉത്തരവാദികളാകില്ല. ഇങ്ങനെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തിരികെവാങ്ങാനെത്തുന്ന ഉടമസ്ഥരില്‍ നിന്ന് 200 ഒമാനി റിയാല്‍ പിഴ ഈടാക്കും.
15 യാത്രക്കാരെയോ അതില്‍ കുറവോ വഹിക്കാന്‍ സാധിക്കുന്ന ബസിനും സൈക്കിളുകള്‍ക്കും ഇതേ പിഴയാണ് ചുമത്തുക. 15ലധികം യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബസിനും ട്രക്കിനും 500 റിയാലാണ് പിഴ, ലോകോമോട്ടീവുകള്‍, ട്രെയിലറുകള്‍, ട്രാക്ടറുകള്‍, എക്വിപ്‌മെന്റ് എന്നിവക്കും സമാന തുകയാണ് പിഴ. വലിയ ചരക്കുകള്‍ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ക്ക് ആയിരം റിയാല്‍ പിഴ ഈടാക്കും. വാഹനം ഏറ്റെടുക്കാന്‍ എത്തിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും അഞ്ച് റിയാല്‍ വെച്ച് അധിക പിഴയും ഈടാക്കും.
അതേസമയം, വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാല്‍ ആളുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. 1111 എന്ന നമ്പര്‍ വഴി വിവരം അറിയിക്കാന്‍ സാധിക്കും. ഉടന്‍ തന്നെ അധികൃതരെത്തി വാഹനം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.