Home

മസാലബോണ്ട്: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല, ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയം

മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനാവശ്യ മായി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് കിഫ്ബി ഹൈ ക്കോതിയില്‍ അറിയിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

കൊച്ചി : മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനാവശ്യമായി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് കിഫ്ബി ഹൈ ക്കോതിയില്‍ അറിയി ച്ചു. എന്നാല്‍ തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരി ച്ചില്ല. കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.

കിഫ്ബിക്കെതിരായ അന്വേഷണം സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. വിശദമായ എ തിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചു. കിഫ്ബിയുടെ ഹര്‍ജിയി ല്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് സെപ്തംബര്‍ 2ന് വീണ്ടും പരിഗണിക്കും.

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിഫ്ബി ആരോപിച്ചു. ഇഡി നല്ല ഉദ്ദേശത്തില്‍ അല്ല സമന്‍സ് അയച്ചിരിക്കുന്നതെന്നു കിഫ്ബിക്ക് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ പറഞ്ഞു. പണം വന്നത് നിയമവിരുദ്ധമായി ട്ടാണെന്ന് പറയാനാവില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു.

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനം ഇല്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമാണ്. മുന്‍ സിഎജി അടക്കമുള്ളവര്‍ അംഗങ്ങളായ വിദഗ്ധ സമിതിയുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.