ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ അപ്രതീക്ഷിത മഴ.ദുബൈയിലെ അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ജുമൈറ, അൽ സഫ, ദുബൈ ഇൻവെസ്റ്റ് പാർക്ക്, അൽ ജദ്ദാഫ്, ദുബൈ സിലിക്കൻ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ മഴ ലഭിച്ചു.
ഇടത്തരം മുതൽ കനത്ത മഴയാണ് ദുബൈയിൽ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബൂദബിയിലെ ചില പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. റാസൽഖൈമ, ഫുജൈറയിലെ അൽ ഇഖ, ഷാർജയിലെ അൽ മദാം, സുഹൈല, ദൈദ് എന്നിവിടങ്ങളിലും ഉമ്മുൽഖുവൈനിലെ അൽ റൗദയിലും മഴ രേഖപ്പെടുത്തി.
അതിനിടെ രാജ്യത്ത് തണുപ്പ് ശക്തമായിട്ടുണ്ട്. റാസൽഖൈമയിലെ ജബൽ ജെയ്സിൽ വെള്ളിയാഴ്ച രാവിലെ മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തവണ ശൈത്യകാലം ആരംഭിച്ച ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ തണുപ്പാണ് കഴിഞ്ഞ ദിവസത്തേത്. ജബൽ ജെയ്സിൽ കുറഞ്ഞ താപനില 2.2 ഡിഗ്രിയാണ് വെള്ളിയാഴ്ച രാവിലെ 6.45ന് രേഖപ്പെടുത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.