Home

‘മലയാളികളുടെ സ്‌നേഹം എന്റെ ഹൃദയം തൊട്ടു’ ;ചലച്ചിത്ര പുരസ്‌ക്കാരം നേടിയ അന്തരം നായിക നേഹ

‘ജീവിതത്തിലെ ഈ നിമിഷം എനിക്ക് മറക്കാനാവാത്തതാണ്. മല യാളികള്‍ നല്‍കിയ സ്‌നേഹം ഹൃദയത്തില്‍ തൊടുകയാണ്’. സം സ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗ ത്തില്‍ അവാര്‍ഡ് സ്വീകരിച്ച് നേഹ പറഞ്ഞു

തിരുവനന്തപുരം: ‘ജീവിതത്തിലെ ഈ നിമിഷം എനിക്ക് മറക്കാ നാവാത്ത താണ്. മലയാളികള്‍ നല്‍കിയ സ്‌നേഹം ഹൃദയത്തില്‍ തൊടുക യാണ്’. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് സ്വീകരിച്ച് നേഹ പറഞ്ഞു. എല്ലാവരോ ടും അവര്‍ നന്ദി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍ എന്നോട് വളരെ സ്‌നേഹ ത്തോടെ സംസാരിച്ചു.ഉദ്ഘാടന പ്രസംഗത്തില്‍ എന്നെയും, എ ന്റെ സിനിമയായ’അന്തര’ത്തെയും ഒത്തിരി അഭിനന്ദിച്ചു.ട്രാന്‍സ് വുമണിന് പുര സ്‌കാരം ലഭിക്കുന്നത് ചരിത്ര സംഭവമായി മുഖ്യമ ന്ത്രി പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കാനായി എത്തിയ എല്ലാ താര ങ്ങളും, എന്നെ അഭിനന്ദിച്ചു. ഒത്തിരി സന്തോഷമുണ്ട്. മലയാളികളുടെ കരുതലും, സ്‌നേഹവും, മറ ക്കാനാവില്ല. ഈ പുരസ്‌ക്കാരം എന്റെ സമൂഹത്തിന് സമര്‍പ്പിക്കുന്നു- നേഹ പറഞ്ഞു.

വലിയകരഘോഷത്തോടെയാണ് നേഹ അവാര്‍ഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് മു ഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഭിനന്ദനം അറിയിച്ച് നേഹയ്ക്ക് കത്തെഴു തിയിരുന്നു. മാധ്യമം സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്. ‘അന്തരം’.

ചിത്രത്തിലെ നായികയായ നേഹ തമിഴ്‌നാട് സ്വദേശിയാണ്. അന്തരത്തിലെ മികച്ച പ്രകടനത്തിനാ ണ് നേഹക്ക് കേരള ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. ഗ്രൂപ്പ് ഫൈവ് എന്റര്‍ ടെയ്ന്‍മെന്റ്‌സിന്റെ ബാനറി ല്‍ ജോ ജോജോണ്‍ ജോസഫ്, പോള്‍ കൊള്ളാന്നൂര്‍, ജോമിന്‍.വി ജിയോ, രേണുക അയ്യപ്പന്‍, എ ഗോഭില എന്നി വരാണ് നിര്‍മാതാക്കള്‍. കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’വിലെ അഭി നയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊ രു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവി സ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയു മുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹ ത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററി ക ളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.

പി ആര്‍ സുമേരന്‍(പിആര്‍ഒ-9446190254)

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.