Entertainment

മലയാളത്തിലേക്ക് വീണ്ടും ഒരു വനിത സംവിധായിക; പ്രൊഫ. ശ്രീചിത്രയുടെ ‘ഞാന്‍ കര്‍ണ്ണന്‍’ പ്രേക്ഷകരിലേക്ക്

ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം ‘ഞാന്‍ കര്‍ണ്ണന്‍’ റിലീസിനൊരുങ്ങി. ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊ ഫ. ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കു ന്ന ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’.

പ്രൊഫ. ശ്രീചിത്ര പ്രദീപ്

കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതി യ ചിത്രം ‘ഞാന്‍ കര്‍ണ്ണന്‍’ റിലീസിനൊരുങ്ങി. ചലച്ചിത്ര-സീരിയല്‍ താരവും അ ദ്ധ്യാപിക യുമായ പ്രൊഫ. ശ്രീചിത്ര പ്രദീപ് മലയാള ത്തിലെ ശ്രദ്ധേയരായ താര ങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’. ശ്രിയ ക്രിയേഷ ന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുതിര്‍ന്ന എഴു ത്തുകാരന്‍ എം.ടി അപ്പ നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷ ണവും ഒരുക്കിയിട്ടുള്ളത്.

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. കൊച്ചിയിലെ കെ സ്റ്റുഡി യോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗ മിക്കുകയാണ്. ഉടനെ ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും. എം ടി അപ്പന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വ ര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃ ത്തമെന്ന് സംവിധായിക പ്രൊഫ: ശ്രിചിത്ര പ്രദീപ് പറഞ്ഞു.

സത്യസന്ധനും നിഷ്‌ക്കളങ്കനുമായ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തില്‍ നിന്ന് പോലും ഒറ്റപ്പെട്ട് ഏ കാകിയായിത്തീരുന്ന ഒരാളുടെ അലച്ചി ല്‍ ഈ ചിത്രം പങ്കുവെയ്ക്കുന്നുണ്ട്. കുടുംബജീവിതത്തിലും ദാമ്പത്യ ബന്ധങ്ങളിലും വന്നുചേരുന്ന പൊരു ത്തക്കേടുകളും ഈ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായിക പറഞ്ഞു.

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പോസിറ്റീവായ ചില സന്ദേശങ്ങള്‍ പകരുന്ന ചിത്രം കൂടിയാണ്. സസ്‌പെന്‍ സും ത്രില്ലും ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ഈ ചിത്രം.സ്വന്തം കുടുംബത്തില്‍ നിന്നു ള്ള അവഹേളനങ്ങളും, അസ്വാരസ്യങ്ങളും ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും, ശി ഥില കുടുംബ ബന്ധങ്ങളടെ അവസ്ഥയും മന:ശാസ്ത്രതലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട്. മലയാള ചലച്ചിത്ര സംവിധാന രംഗത്തേക്ക് പുതിയൊരു വനിതാ സംവിധായികയെ കൂടി പരിചയപ്പെടു ത്തുന്ന പുതുമ കൂടി ഈ ചിത്രത്തിന് അവകാശപ്പെടാവുന്നതാണ്.

അഭിനേതാക്കള്‍ : ടി.എസ്.രാജു, ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈ ക്കം, ജിന്‍സി,രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോന്‍, സാവിത്രി പിള്ള, എം.ടി.അപ്പന്‍,ബി. അനില്‍ കുമാര്‍, ആകാശ്.ബാനര്‍-ശ്രിയ ക്രിയേഷന്‍സ്. സംവിധാനം പ്രൊഫ.ശ്രീചിത്ര പ്രദീപ്, നിര്‍മ്മാതാവ് – പ്രദീ പ് രാജ് കഥ,തിരക്കഥ,സംഭാഷണം -എം ടി അപ്പന്‍, ഡി.ഒ.പി – പ്രസാദ് അറുമുഖന്‍. അസോസിയേറ്റ് ഡയ റക്ടര്‍-ദേവരാജന്‍ കലാസംവിധാനം- ജോജോ ആന്റണി എഡിറ്റര്‍ – രഞ്ജിത്ത് ആര്‍, മേക്കപ്പ് – സുധാ കരന്‍ പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് കളമശ്ശേരി, പി.ആര്‍.ഒ -പി.ആര്‍.സുമേരന്‍ സ്റ്റു ഡി യോ- കെ സ്റ്റുഡിയോ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- ബെന്‍സിന്‍ ജോയ്, എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

പി ആര്‍ സുമേരന്‍. (പി.ആര്‍.ഒ)
9446190254

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.