റിയാദ് : വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർ പൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ്റെ വിയോഗത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലും ലോകത്തിൻ്റെ നെറുകയിലും മലയാളത്തിൻ്റെ ഖ്യാതി വാനോളം ഉയർത്തുന്നതിൽ എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, സിനിമ, അല്ലെങ്കിൽ പ്രഭാഷണം കാണാത്തതായോ കേൾക്കാത്തതായോ ആരും തന്നെ മലയാളമണ്ണിൽ ഉണ്ടാവില്ല. മലയാള മനസുകളിലെ നിത്യ സാന്നിധ്യമായിരുന്ന എം.ടി എന്നും ഹൃദയ പക്ഷത്തോട് ചേർന്ന് നടക്കാൻ ശ്രദ്ധിച്ചിരുന്നു. സാഹിത്യത്തെ ജനമനസ്സുകളെ തമ്മിൽ യോജിപ്പിക്കാൻ പറ്റിയ ഏറ്റവും വലിയ ഉപാധിയായി അദ്ദേഹം കണ്ടുവെന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ മിക്ക രചനകളിലും ഇത്തരം മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു വെന്നും പ്രസ്താവനയിൽ പറഞ്ഞു.
നോവൽ,കഥ,തിരക്കഥ, നാടകം, സിനിമാസംവിധാനം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭയായിരുന്നു. മലയാള ഭാഷയേയും സംസ്കാരത്തേയും ആഴത്തിൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. തർജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ ഉണ്ടായ വായനക്കാർക്കും ആരാധകർക്കും മലയാളത്തേയും കേരളത്തേയും കൂടുതൽ അറിയാൻ അദ്ദേഹം വഴിയൊരുക്കിയതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.