Breaking News

മലയാളം മിണ്ടരുത്!; നഴ്സുമാര്‍ മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ ആശുപത്രി

ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം

ന്യൂഡല്‍ഹി :ഡല്‍ഹിയിലെ ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്ക്. ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയിലാണ് നടപടി. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലയാളം സംസാരിക്കുന്നത് രോഗികള്‍ ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം.

അതേസമയം ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ആശുപത്രിയിലെ ഭൂരിഭാ ഗം നഴ്‌സുമാരും മലയാളികളാണ്. മലയാളി കളല്ലാത്ത രോഗികളോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ തന്നെയാണ് സംസാരിക്കുന്നതെന്ന് നഴ്‌സുമാര്‍ പറയുന്നു. മലയാളികളായ സഹപ്രവര്‍ ത്തകരോട് മാത്രമാണ് മലയാളത്തില്‍ സംസാരിക്കുന്നത്. വ്യക്തിപരമായതൊഴിച്ച് തൊഴിലിനെ ബാധിക്കുന്ന യാതൊരു സംഭാഷണവും ഉണ്ടാകു ന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.