മലയാറ്റൂരില്‍ കാര്‍ ചിറയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീ നിവാസന്‍, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍ മരിച്ച രണ്ടുപേരും
കൊച്ചി : മലയാറ്റൂരില്‍ കാര്‍ ചിറയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസ ന്‍, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍ മരിച്ച രണ്ടുപേരും. കാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന അഖില്‍ എന്നയാള്‍ രക്ഷപ്പെ ട്ടു.
അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. സംഘം നക്ഷത്ര തടാകം കാണുന്നതിന് എ ത്തിയതായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോള്‍ കൂടെയുള്ള അഖിലിന് ഫോണ്‍ ചെയ്യാനായി വാഹനം നിര്‍ത്തിയിരുന്നു. ഫോണ്‍ കട്ട് ചെയ്ത് അഖില്‍ കയറുന്നതിന് തൊട്ട് മുന്‍പ് മുന്നോട്ട് എടു ക്കാന്‍ ശ്രമിച്ച വാഹനം നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് പതിക്കുകയായി രുന്നുവെന്നാണ് ദൃകസാക്ഷികള്‍ പറയുന്നത്.
ഉടന്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരും ശ്വാസം മുട്ടി മരിച്ചിരു ന്നു. ഇടുക്കി ഉപ്പുതറ സ്വദേശിയാണ് ശ്രീനിവാസന്‍, ബിനു മുരിക്കാ ശ്ശേരി സ്വദേശിയും. ബിനു ആയി രുന്നു വാന്‍ ഓടിച്ചിരുന്നത്. കാറിന്റെ ഡോര്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തില്‍ പെട്ട വാഹനം പിന്നീട് ചിറയില്‍ നിന്ന് പുറത്തെടുത്തു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധു ക്കള്‍ ക്ക് വിട്ട് നല്‍കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.