ബഫര്‍സോണ്‍ വിഷയമടക്കം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍സോണ്‍, കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അ നുമതി തേടിയിരിക്കുന്നത്
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയമടക്കം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയെ കാണാന്‍ അനു വാദം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍, കെ റെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി തേടിയിരിക്കുന്നത്. കെ റെയിലിന് കേന്ദ്രത്തി ല്‍ നിന്നും പച്ചക്കൊടി കിട്ടു മോ എന്നറിയുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. മുഖ്യമന്ത്രിയും ചീ ഫ് സെക്രട്ടറിയുമാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം തേടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓ ഫീസില്‍ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
ഡല്‍ഹിയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. ഈ സമ യം കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രി അനുവാദം തേടിയിരിക്കുന്നത്. ഇതിന് മുമ്പ് നടന്ന കൂടിക്കാഴ്ച യിലും കെ-റെയില്‍ പദ്ധതിയെപ്പറ്റി പ്രധാനമന്ത്രിയോട് പിണറായി വിജയന്‍ സംസാരിച്ചിരുന്നു. എന്നാ ല്‍, പദ്ധതിയ്ക്ക് ഒരു തരത്തിലും അനുവാദം നല്‍കാന്‍ കഴിയില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ എടുത്ത നില പാട്. ഇക്കാര്യങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വി ഷയത്തില്‍ അന്തിമമായ ഒരു തീരുമാനം അറിയിക്കണം എന്നായിരിക്കും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടുക.
അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളം സുപ്രീംകോടതിയില്‍ സാ വകാശം തേടി അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ബഫര്‍ സോണിനകത്തെ കെട്ടിടങ്ങള്‍, ആവാസവ്യവസ്ഥ തുടങ്ങി യവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ജൂണില്‍ പുറപ്പെടുവിച്ച വിധിയില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉപഗ്രഹ സര്‍വേയ്ക്ക് പുറമെ നേരിട്ടുള്ള സര്‍വേയും നടത്തേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയം വേണമെന്ന് കേ രളം സുപ്രീംകോടതിയെ അറിയിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.