Home

മലമ്പുഴ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന കേന്ദ്രമായ ഇമേജിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉട മസ്ഥതയിലുള്ള സ്ഥാപനമാണിത്

പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം. സ്വകാര്യ ആശു പത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന കേന്ദ്രമായ ഇമേജിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. പാലക്കാട് ജില്ലയിലെ ഫയര്‍ഫോഴ്സ് യൂണീറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കുകയാണ്.

പ്ലാന്റിലെ ഒരു സ്റ്റോര്‍ മുഴുവനായി കത്തി നശിച്ചു. തീപിടുത്തമുണ്ടായ സമയത്ത് സ്റ്റോറില്‍ ആരും ഇല്ലാ തിരുന്നതിനാല്‍ ആളപായമില്ല. തൊട്ടടുത്തുള്ള പ്ലാന്റിലേക്ക് തീ പടരുന്നത് തടയാനായുള്ള ശ്രമങ്ങള്‍ നട ക്കുകയാണ്. മലമ്പുഴ ഡാമിന് എതിര്‍വശത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള വനത്തില്‍ നി ന്നാണി ഇവിടേക്ക് തീ പടര്‍ന്നത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

മാലിന്യ കേന്ദ്രത്തിനെതിരെ എംഎല്‍എമാര്‍ രംഗത്ത്

മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎല്‍എമാര്‍ രംഗത്ത് വന്നു. മാലിന്യ സംസ്‌ കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണ് തീപിടുത്തം ഉണ്ടാകാന്‍ കാരണമെന്ന് കോണ്‍ ഗ്രസ്, സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി. കാട്ടുതീ പടര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നില്ല. സംസ്‌കരിക്കാന്‍ കഴിയുന്നതിലും അധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നു. ഇതാണ് തീ പിടുത്തത്തിലേക്ക് നയിച്ചത് എന്നും അവര്‍ ആരോപിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.