Home

മലപ്പുറത്ത് അമ്മയും മകളും പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

ചങ്ങരംകുളം ഒതളൂര്‍ വെമ്പുഴ പാടശേഖരത്തില്‍ യുവതിയും മകളും മുങ്ങി മരിച്ചു. ഷൈനി(40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഓണാവധിക്ക് ഒതളൂര്‍ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തി യതായിരുന്നു അമ്മയും മകളും

മലപ്പുറം : ചങ്ങരംകുളം ഒതളൂര്‍ വെമ്പുഴ പാടശേഖരത്തില്‍ യുവതിയും മകളും മുങ്ങി മരിച്ചു. ഷൈനി(40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഓണാവധിക്ക് ഒതളൂര്‍ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു അമ്മയും മകളും.

പാടശേഖരത്തിലൂടെ അമ്മയും രണ്ടുമക്കളും കൂടി നടന്നുപോകുമ്പോള്‍ ഒരു കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അമ്മ കുട്ടിയെ രക്ഷപ്പെടുത്താനായി വെ ള്ളത്തില്‍ ഇറങ്ങി. രണ്ടു പേരും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടി നിലവിളിച്ചാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. രാവിലെ പത്തുമണി യോടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തി യത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആശ്ചര്യ. കുന്നംകുളത്താണ് ഷൈനിയെ വിവാഹം കഴിച്ച് അയച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മയും മക്കളും ഒതളൂരി ലെ ബന്ധുവീട്ടിലെത്തിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.