മനാമ∙ ബഹ്‌റൈന്‍റെ പ്രധാനപ്പെട്ട വാർഷിക ആഘോഷങ്ങളിലൊന്നായ മറാഇ 2024 അനിമൽ പ്രൊഡക്ഷൻ ഷോ 27ന് ആരംഭിക്കും. ഡിസംബർ 1 വരെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കുന്ന ഈ മേളയിൽ അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ , കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും.
കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്‍റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സന്ദർശകരുടെ പങ്കാളിത്തം കണക്കിലെടുത്ത് ഈ വർഷം അഞ്ചുദിവസമായിരിക്കും മേള നടക്കുക.മേളയിൽ അപൂർവ്വയിനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും. മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകും. മറാഇ ആദ്യ പതിപ്പ് 2010ലാണ് ആരംഭിച്ചത്. ബഹ്‌റൈനിലെയും ഗൾഫ് മേഖലകളിലെയും ഏറ്റും വലിയ എക്സിബിഷനുകളിലൊന്നാണിത്. കഴിഞ്ഞ വർഷം 8,135 പക്ഷികൾ, 520 അപൂർവ്വ ഇനം മൃഗങ്ങൾ എന്നിവയാണ് മേളയിൽ ഉണ്ടായിരുന്നത്. രണ്ട് ലക്ഷത്തിന് മുകളിൽ ആളുകളാണ് പ്രദർശനം കാണാനെത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.