ദുബായ് : ദുബായ് റൈഡ് നടക്കുന്നത് കാരണം നഗരത്തിലെ ചില പ്രധാന റോഡുകളിൽ നാളെ മുതൽ കുറച്ചുസമയത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു.ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊള് വാഡിൽ നിന്നുള്ള വൺവേയും പുലർച്ചെ 3.30 മുതൽ രാവിലെ 10 വരെ അടച്ചിടും. പകരം അൽ മുസ്താഖ്ബാൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയവയിലൂടെ യാത്ര ചെയ്യാൻ അധികൃതർ വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.
∙ ദുബായ് മെട്രോ സമയം നീട്ടി
അതേസമയം, നാളെ ദുബായ് മെട്രോ സമയം നീട്ടിയതായി ആർടിഎ പ്രഖ്യാപിച്ചിരുന്നു. ദുബായ് മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനും ഞായറാഴ്ച പുലർച്ചെ 3 മുതൽ 12 വരെ പ്രവർത്തിക്കും. മേഖലയിലെ ഏറ്റവും വലിയ കമ്യൂണിറ്റി സൈക്ലിങ് പരിപാടിയായ ദുബായ് റൈഡിന്റെ അഞ്ചാം പതിപ്പാണ് നാളെ നടക്കുക. പ്രായമോ കഴിവോ പരിഗണിക്കാതെ ഇരുചക്രവാഹനങ്ങളിൽ ദുബായ് നഗരത്തിലൂടെ ആസ്വദിച്ച് സവാരി നടത്താനുള്ള അവസരമാണ് പരിപാടിയിലൂടെ ആളുകൾക്ക് ലഭിക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.