മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ പ്ര തിയായ 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കു ടി മഹിളാ കോ ടതിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. മകന്‍ കാശിരാജിനെ (36)യാണ് പിതാവ് കെ തമിഴളഗന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്
ചെന്നൈ: മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ പ്രതി യായ 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാ ണ് ഞെട്ടിക്കുന്ന സംഭവം. മകന്‍ കാശിരാജിനെ(36)യാണ് പിതാവ് കെ തമിഴളഗന്റെ വെട്ടേറ്റ് കൊല്ല പ്പെട്ടത്.കാശിരാജന്റെ ഭാര്യയെ തമിഴള ഗന്‍ ബലാത്സംഗം ചെയ്തതില്‍ മനംനൊന്ത് മഹാലക്ഷ്മി ഏപ്രി ല്‍ 10ന് ആത്മഹത്യ ചെയ്തിരുന്നു.
ഈ കേസിലെ വിചാരണ നടക്കാനിരിക്കെയാണ് സംഭവം. വിചാരണ നടപടിക്കെത്തിയ തമിഴളഗനെ കൈയില്‍ കരുതിയ അരിവാള്‍ ഉപയോഗിച്ച് കാശിരാജനാണ് ആദ്യം വെട്ടിയത്. ഇതു തടഞ്ഞ് അരി വാള്‍ പിടിച്ചുവാങ്ങി തമിഴളഗന്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് കാശിരാജന്‍ കൊല്ലപ്പെട്ടത്.
കേസിന്റെ വിചാരണയ്ക്കായി പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കാറില്‍ കോടതിയില്‍ എത്തുകയായിരുന്നു. കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തു നിന്ന കാശിരാജ ന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാ ശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെ ടുത്ത തമിഴളഗന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെ ടുത്തുകയായിരുന്നു.
ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയവെ തമിഴളഗന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താന്‍ കാശിരാജന്‍ നേര ത്തെ ശ്രമം നടത്തിയിരു ന്നതായി പൊലീസ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തി യതായി പൊലീസ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.