Breaking News

മരുഭൂമിയില്‍ കുടുങ്ങി കാണാതായ രണ്ട് ഇന്ത്യന്‍ എഞ്ചീനയര്‍മാരുടെ മൃതദേഹം കണ്ടെടുത്തു

സ്വകാര്യ ടെലികമ്യൂമിണിക്കേഷന്‍ കമ്പനിക്കു വേണ്ടി പ്രവൃത്തിയിലേര്‍പ്പെട്ട രണ്ട് എഞ്ചീനീയര്‍മാര്‍ക്കായി കഴിഞ്ഞ ആറു ദിവസങ്ങളായി തിരച്ചിലായിരുന്നു

സ്‌കത്ത് :  ടെലികമ്യൂണിക്കേഷന്‍ ടവര്‍ പരിശോധനയ്ക്കായി വിദൂര ഗ്രാമത്തിലേക്ക് പോയ രണ്ട് എഞ്ചിനീയര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

ആറുദിവസങ്ങളായി ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. തുമ്‌റയത് വിലായത്തില്‍ അല്‍ ഷസര്‍ മേഖലയില്‍ ടെലികോം ടവര്‍ പരിശോധനയ്ക്ക് പോയവരെയാണ് പിന്നീട് കാണാതായത്.

ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇവരുടെ വാഹനം മണലില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തുകയും കടുത്ത ചൂടിനെ തുടര്‍ന്ന് നിര്‍ജ്ജലീകരണം സംഭവിച്ച് മരണമടയുകയുമായിരുന്നു.

മൊബൈല്‍ റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാല്‍ ഇവരുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അപകടത്തിലാണെന്ന സന്ദേശം ലഭിച്ചെങ്കിലും കൃത്യമായ ലൊക്കേഷന്‍ ലഭ്യമാക്കാനായില്ല.

ജൂണ്‍ 29 രാവിലെ പത്തിനാണ് ഇവര്‍ അവസാനമായി കമ്പനിയുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം ഇവരില്‍ നിന്ന് സന്ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. റോയല്‍ ഒമാന്‍ ആര്‍മിയും റോയല്‍ ഒമാന്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. അല്‍ ഹഷ്മാന്‍ പ്രോസിക്യൂഷനിലാണ് ഇവരെ പിന്നീട് കണ്ടെത്തിയത്.

ഴി തെറ്റി സഞ്ചരിക്കുകയും വാഹനത്തിന്റെ ടയര്‍മണ്ണില്‍ പുതയുകയും ചെയ്തതോടെ ഇവര്‍ കൊടുംചൂടില്‍ മരുഭൂമിയില്‍ അകപ്പെടുകയുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ സലാലയിലെ ആശുപത്രിയിലേക്ക് മാറ്റി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.