അനധികൃത തൊഴില്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തി തൊഴില്‍ നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്
കുവൈത്ത് സിറ്റി : പണം വാങ്ങി വീസക്കച്ചവടം നടത്തിയ രണ്ടു ഇന്ത്യക്കാര്‍ക്ക് കുവൈറ്റ് കോടതി ഒരു വര്‍ഷം കഠിന തടവ് വിധിച്ചു. ഇവരൊടൊപ്പം ഉണ്ടായിരുന്ന ഈജ്പ്ത് സ്വദേശിക്കും സമാനമായ ശിക്ഷ ലഭിച്ചു.
1500 ദിനാര്‍ വാങ്ങി വിദേശ തൊഴിലാളികളെ തൊഴില്‍ ഉറപ്പ് നല്‍കി കുവൈത്തില്‍ എത്തിച്ച ശേഷം വഞ്ചിക്കുകയായിരുന്നു ഇവര്‍. അനധികൃത തൊഴില്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏജന്റുമാര്‍ മുഖാന്തിരമാണ് തൊഴില്‍ തട്ടിപ്പിന് ഇരകളെ കണ്ടുപിടിക്കുന്നത്. സോഷ്യല്‍മീഡിയ വഴിയാണ് ഇവരുടെ തട്ടിപ്പ്.
മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇതിന് ഇരയാകുന്നുണ്ട്. അനധികൃത തൊഴില്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ മലയാളികളെ ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പിന് ഇരകളെ കണ്ടെത്തുന്നത്.
മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ രൂപ നല്‍കിയാണ് പലരും ഇവരുടെ വലയില്‍ വീണത്. കുവൈത്തില്‍ എത്തിയ ശേഷം ബന്ധപ്പെടാന്‍ നല്‍കുന്ന ഫോണ്‍ പ്രവര്‍ത്തന രഹിതമായി കണ്ടതിനാല്‍ പലരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മലയാളി യുവതികളും നഴ്‌സിംഗ് തുടങ്ങിയ ജോലികള്‍ക്കായി ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വലയില്‍ കുടുങ്ങുന്നുണ്ട്. വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാതെയും അമിത ജോലിഭാരവും മൂലം ഇവരില്‍ പലരും പരാതിയുമായി അധികൃതരെ സമീപിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്.
കുവൈത്ത് എംബസിയിലെ ഓപണ്‍ ഹൗസുകളില്‍ ലഭിക്കുന്ന പരാതികളില്‍ ഏറിയഭാഗവും തൊഴില്‍ത്തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്.
നിലവില്‍ എണ്‍പതോളം യുവതികള്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പാടാക്കിയ അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. ഇവരെ ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചയ്ക്കും. അതേസമയം, കിടപ്പാടം പണയം വെച്ചും മറ്റും സ്വരൂപിച്ച പണം തട്ടിപ്പുകാര്‍ക്ക് നല്‍കിയത് തിരികെ ലഭിക്കാതെയാകും ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.