ദുബായ് : ‘ദേശീയപ്പെരുന്നാളാഘോഷിക്കുന്ന ‘(ഈദ് അൽ ഇത്തിഹാദ്) യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി. 53–ാം ദേശീയദിനത്തിൽ 53 കിലോ ഗ്രാം ഭാരത്തിലുള്ള ഭീമൻ കേക്കാണ് ദുബായിലെ മാസ്റ്റർ ബേക്കർ തയാറാക്കിയത്. ഇതിന് 23,000 ദിർഹം വിലമതിക്കുമെന്ന് അധികൃതർ പറഞ്ഞു. യുഎഇ മരുഭൂമിയിലെ വിസ്മയങ്ങളാണ് കേക്കിൽ ചിത്രീകരിച്ചിട്ടുള്ളത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ, കടലിന് നടുവിലെ വിസ്മയക്കൊട്ടാരം ബുർജ് അൽ അറബ്, എമിറേറ്റ്സ് ട്വിൻ ടവർ തുടങ്ങിയവയെല്ലാം ‘കേക്ക് മരുഭൂമി’യിൽ തലയുയർത്തി നിൽക്കുന്നു. മരുഭൂമിയിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിന്റെ കോസ്‌മോപൊളിറ്റൻ സ്കൈലൈനിലേയ്ക്കുള്ള യുഎഇയുടെ പരിവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സങ്കീർണമായ ഡിസൈനുകളോടെ, യുഎഇയുടെ ചൈതന്യത്തെ പാചക മികവുമായി സമന്വയിപ്പിക്കുന്നതാണ് 2 മീറ്റർ നീളമുള്ള കേക്കെന്ന് അധികൃതർ പറഞ്ഞു.
കാഴ്ചപ്പാടിന്റെയും അഭിലാഷത്തിന്റെയും “ഒരിക്കലും ഉപേക്ഷിക്കരുത്” എന്ന മനോഭാവത്തിന്റെയും പ്രതീകമാണത്. ഈ മനോഭാവമാണ് യുഎഇയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കരുത്ത് പകരുന്നത്. നവംബർ 28 മുതൽ ഡിസംബർ 7 വരെ മാസ്റ്റർ ബേക്കറുടെ ഉമ്മു സുഖീം ഔട്ട്‌ലെറ്റിൽ കേക്ക് പ്രദർശിപ്പിക്കും. ആവശ്യക്കാർക്ക് കേക്ക് മുൻകൂട്ടി ഓർഡർ ചെയ്യുകയുമാവാം. 1990ൽ ഇന്ത്യക്കാരായ തൈസൂൻ ഖൊറാക്കിവാല, ലോകേഷ് ഫൊത്തേദാർ എന്നിവരാണ് മിസ്റ്റർ ബേക്കർ ആരംഭിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.