Home

മരാമത്തു വകുപ്പില്‍ ‘വെള്ളാന’കളില്‍ മാറ്റമില്ല ; ഓടാത്ത റോഡ് റോളറര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ തുലച്ചത് 19 കോടി

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘ഓടാത്ത’ റോഡ് റോളറിന്റെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ പൊതു മരാമത്തു വകുപ്പ് 18.34 കോടി രൂപ ചെ ലവിട്ടതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്.

തിരുവനപുരം : കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘ഓടാത്ത’ റോഡ് റോളറിന്റെ ജീവനക്കാര്‍ക്കു ശ മ്പളം നല്‍കാന്‍ പൊതു മരാമത്തു വകുപ്പ് 18.34 കോടി രൂപ ചെലവിട്ടതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, പൊതുമരാമത്ത് വ കുപ്പ് 2014-15 മുതല്‍ 2018-19 വരെ അഞ്ച് വര്‍ഷത്തേക്ക് റോഡ് റോളര്‍ ജീവനക്കാരുടെ ശമ്പളത്തിനായി മാത്രമാണ് ഭീമമായ തുക ചെലവാക്കി യത്.

സംസ്ഥാനത്തെ എട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡിവിഷനുകളിലായി 86 റോഡ് റോളറുകളാണ് നിലവിലുള്ളത്. ഇതില്‍ 13 റോഡ് റോളറുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ. ഇവയാവട്ടെ, വര്‍ഷത്തില്‍ ശ രാശരി ഉപയോഗിക്കുന്നത് ആറു ദിവസവും. 2019 ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് പൊ തുമരാമത്തു വകുപ്പില്‍ 26 റോഡ് റോളര്‍ ഡ്രൈവര്‍മാരുണ്ട്, 57 ക്ലീനര്‍മാരും. പണിയൊന്നുമില്ലെങ്കി ലും ഇവര്‍ അതതു തസ്തികകളില്‍ തുടരുകയാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. 2003 നവംബറില്‍ ഡ്രൈവര്‍മാരുടെ 140ഉം ക്ലീനര്‍മാരുടെ 110 തസ്തികളും അധികമാണെന്നു സര്‍ക്കാര്‍ കണ്ടെത്തിയി രുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 80 ഡ്രൈവര്‍ തസ്തികകളും 60 ക്ലീനര്‍ തസ്തികകളും റദ്ദാക്കി. എ ന്നാല്‍ ഇവ സൂപ്പര്‍ന്യൂമററി തസ്തികകളായി നിലനിര്‍ത്തി.

ഐടിഐ (ഡീസല്‍ മെക്കാനിക്) അടിസ്ഥാന യോഗ്യതയുള്ള നിഷ്‌ക്രിയ ജീവനക്കാരെ മറ്റ് വകുപ്പു കളിലേക്ക് മാറ്റാനുള്ള സാധ്യത തേടാത്തതെന്തുകൊണ്ടെന്ന് സിഎജി സര്‍ക്കാരിനോട് ചോദിക്കു ന്നു. വകുപ്പിന്റെ പക്കലുള്ള 86 റോഡ് റോളറുകളില്‍ 73 എണ്ണം കാലങ്ങളായി ഓടാതെ കിടക്കുന്ന വയാണ്. എട്ടു മാസം മുതല്‍ 27 വര്‍ഷം വരെ ഉപയോഗിക്കാതെ കിടക്കുന്നവ ഇവയില്‍ ഉണ്ടെന്ന് സി എജി ചൂണ്ടിക്കാട്ടുന്നു. അറ്റകുറ്റപ്പണി നടത്താവുന്ന ഘട്ടമൊക്കെ കഴിഞ്ഞിട്ടും വകുപ്പ് ഇപ്പോഴും ഇ വ നിലനിര്‍ത്തിപ്പോരുകയാണ്.

പ്രവര്‍ത്തിക്കാത്ത റോളറുകള്‍ അറ്റകുറ്റപ്പണി നടത്തിയാലും ശരിയാകാത്ത സ്ഥിതിയിലാണ്. എന്നി ട്ടും വകുപ്പ് അവ നിലനിര്‍ത്തി. ഒന്‍പത് എണ്ണം 13.21 ലക്ഷം രൂപയ്ക്ക് വിറ്റു. ഇവ കേടായ ശേഷം യഥാ സമയം നീക്കംചെയ്യാതിരുന്നാല്‍ ലേലത്തില്‍ വയ്ക്കുമ്പോള്‍ അവയുടെ മൂല്യം കുറയുമെന്നും റിപ്പോ ര്‍ട്ടില്‍ പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.