Home

മരംമുറി വിവാദം ; അനുമതി നല്‍കിയത് കൃഷിക്കാരെ സഹായിക്കാന്‍, എന്നാല്‍ ചിലര്‍ മരം വല്ലാതെ മുറിച്ചുമാറ്റി ; കര്‍ശന നടപടിയെന്ന് മുഖ്യ മന്ത്രി

മരംമുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചിലര്‍ അതിന്റെ ഭാഗമായി മരം വല്ലാതെ മുറിച്ചു മാറ്റുന്ന നില വന്നു. ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാ വില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ ഉത്തരവിനെ തെ റ്റായി ഉപയോഗിക്കുന്ന നിലയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരംമുറിക്കാന്‍ അനുമ തി നല്‍കിയതിലൂടെ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമി ട്ടിരുന്നത്.

എന്നാല്‍ ചിലര്‍ അതിന്റെ ഭാഗമായി മരം വല്ലാതെ മുറിച്ചുമാറ്റുന്ന നില വന്നു. ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുക യെന്നതു മാത്രമേ ഫലമുള്ളൂ. കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങും. അതേസമയം കൃഷിക്കാരുടെ സംര ക്ഷണവുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേ ളനത്തില്‍ പറഞ്ഞു.

രാജഗണത്തില്‍പ്പെടുത്തിയിട്ടുള്ള തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളുടെ കാര്യത്തില്‍ ആവശ്യമായ അനുമതി വാങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു. അങ്ങനെയാണ് ആ ഘട്ടത്തിലുള്ള ഉത്തരവ് വരു ന്നത്. പക്ഷെ ആ ഉത്തരവ് നടപ്പാക്കുന്നതില്‍ ചില വീഴ്ചകളും പ്രയാസങ്ങളും ഉണ്ടായെന്ന് ബോധ്യ പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അതുമായി ബന്ധപ്പട്ട് വിശദീകരണം നല്‍കുന്നതിന് തയ്യാറാ യത്. വിശദീകരണം നല്‍കിയപ്പോള്‍ ആ വിശദീകരണത്തില്‍ ചില പോരായ്മകളുണ്ടായി. അത് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചു. ആ വിശദീകരണം പിന്‍വലിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2017ല്‍ മരംമുറിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങള്‍ നടന്നിരുന്നു. എല്ലാ രാഷ്ട്രീ യ കക്ഷികളും അതില്‍ പങ്കെടുക്കുകയും ചെയ്തു. പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയതും തനിയെ വള ര്‍ന്നതുമായ മരങ്ങളുണ്ട്. പട്ടയം ലഭിച്ച ശേഷം വളര്‍ന്ന മരങ്ങളാണിത്. ആ മരം മുറിക്കാന്‍ കൃഷി ക്കാര്‍ക്ക് അവകാശം വേണമെന്നായിരുന്നു ആവശ്യം. അത് ന്യായമാണെന്ന് സര്‍ക്കാരും വിലയിരു ത്തി. അതിന്റെ അടിസ്ഥാത്തിലാണ് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.