നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാകാം കണമലയി ല്‍ കാട്ടുപോത്ത് നാട്ടിലിറങ്ങി രണ്ട് പേരെ അക്രമിച്ചതെന്ന വനംവകുപ്പ് വാദം തള്ളി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി രംഗത്തെത്തി.സംഭവത്തിന് ശേ ഷം വനംവകുപ്പ് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നതെന്നും മറിയാമ്മ സണ്ണി പറഞ്ഞു
തിരുവനന്തപുരം: കാട്ടുപോത്ത് ആക്രമണങ്ങളില്‍ വനംമന്ത്രി എകെ ശശീന്ദ്രനെതിരെ കോണ്‍ഗ്രസ് നേ താവ് രമേശ് ചെന്നിത്തല. കാട്ടുപോത്തിനല്ല, മന്ത്രിക്കാണ് ഇപ്പോള്‍ മയക്കുവെടി വെക്കേണ്ടത്. അദ്ദേഹ ത്തിന് സ്ഥലകാല വിഭ്രാന്തി ഉണ്ടായിരിക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.വന്യജീവി ആക്രമ ണവുമായി ബന്ധപ്പെട്ട് ജനങ്ങളു ടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നി ത്തല ആവശ്യപ്പെട്ടു. കണമലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ യോഗത്തില്‍ സം സാരിക്കുകയായിരുന്നു ചെന്നിത്തല.
മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കണം. വന്യജീവികള്‍ ഇറങ്ങി ആളുകളെ കൊല്ലുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകില്ലേ. ഇതിനകത്ത് ഒരു രാഷ്ട്രീയവുമില്ല. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. കണമലയിലെ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്ക ണം. രണ്ടു വിലപ്പെട്ട ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ നഷ്ടപ്പെട്ടത്. ഇനിയും വന്യജീവികളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തിലാണ് ഇവിടുത്തുകാര്‍. അപ്പോള്‍ പ്രതിഷേധം ഉണ്ടാകുക സ്വാഭാവികമാണ്.
അതേസമയം, നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാകാം കണമലയില്‍ കാട്ടുപോത്ത് നാട്ടിലിറങ്ങി രണ്ട് പേരെ അക്രമിച്ചതെന്ന വനംവകുപ്പ് വാദം തള്ളി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി രംഗത്തെത്തി.സംഭവത്തിന് ശേഷം വനംവകുപ്പ് കിംവദന്തികള്‍ പ്രചരിപ്പി ക്കുകയാണ്. ജനങ്ങളെ വിഡ്ഢി കളാക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നതെന്നും മറിയാമ്മ സണ്ണി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.