കുവൈറ്റ് :മനുഷ്യക്കടത്ത് കുവൈറ്റിൽ 2 പേർ അറസ്റ്റിൽ .മനുഷ്യക്കടത്ത്, വിസക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, തൊഴിൽ നിയമ ലംഘനം എന്നിവ നടത്തിയ കേസിൽ കുവറ്റിൽ 2 പേർ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരനും, ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്. കുവൈറ്റ് സുപ്രീംകോടതി ഇവർക്ക് ഒരു വർഷം കഠിന തടവ് വിധിച്ചു. 1500 ദിനാർ (3.85 ലക്ഷം രൂപ) വീതം പ്രതിഫലം വാങ്ങി വിദേശ തൊഴിലാളികളെ കൊണ്ടുവരികയും ജോലി നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
ഇതേസമയം പ്രതികളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വ്യാജ റിക്രൂട്മെന്റിലൂടെ നിരവധി മലയാളി യുവതികളും കുവൈറ്റിൽ എത്തിയിട്ടുണ്ട്. എന്നാൽ വാഗ്ദാനം ചെയ്ത ശമ്പളത്തിനും ജോലിക്കും പകരം കുറഞ്ഞ ശമ്പളവും കൂടുതൽ ജോലിഭാരവും ആയതിനാൽ പലരും പരാതിയുമായി എംബസിയെ സമീപിക്കുകയായിരുന്നു.
അനധികൃത റിക്രൂട്ട്മെൻറ്റ് നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കിവരികയാണ് കുവൈറ്റ് . മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഏജന്റുമാർ വ്യാജ റിക്രൂട്ട്മെൻറ്റ് നടത്തിവരുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 80 വനിതകൾ ഉൾപ്പെടെ നൂറിലേറെ പേർ ഇന്ത്യൻ എംബസിയുടെ അഭയ കേന്ദ്രത്തിൽ കഴിയുകയാണ്. രേഖകൾ ശരിയാക്കുന്ന മുറയ്ക്ക് ഇവരെ നാട്ടിലേക്കു കയറ്റി അയയ്ക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.