ദുബായ് : മധ്യപൂർവദേശത്തെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മധ്യപൂർവദേശത്തെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്.ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ് ലുലു. സസ്റ്റെയ്നബിൾ ഫാഷൻ മുൻനിർത്തിയുള്ള റീട്ടെയ്ൽ ബിസിനസുമായി രാജ്യത്തെ ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദ് ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയിൽ ഒന്നാമത്. ഗ്ലോബൽ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്സ് എയർലൈൻ രണ്ടാം സ്ഥാനം നേടി.
സുസ്ഥിരത മുൻനിർത്തിയുള്ള പദ്ധതികൾ, ഉപഭോക്തൃ സേവനം സുഗമമാക്കാൻ നടപ്പാക്കിയ ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ മുൻനിര പട്ടികയിലേക്ക് അർഹരാക്കിയത്. സംതൃപ്തരായ ഉപഭോക്താക്കൾ, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാർക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാൻഡാക്കിയെന്ന് അറേബ്യൻ ബിസിനസ് വിലയിരുത്തി.
ചെയർമാൻ എം.എ. യൂസഫലിയുടെ ദീർഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായകമായി എന്ന് അഭിപ്രായപ്പെട്ടു. കാലത്തിനൊത്തുള്ള മാറ്റങ്ങൾ അതിവേഗം നടപ്പാക്കിയത് ലുലുവിന്റെ ആഗോള സ്വീകാര്യതയ്ക്ക് കാരണമായി. മധ്യപൂർവദേശത്തെ ഏറ്റവും മികച്ച റീട്ടെയ്ൽ ബ്രാൻഡായാണ് ലുലു ഗ്രൂപ്പ് പട്ടികയിൽ ഇടം നേടിയത്.
അടുത്തിടെയാണ് ലുലു അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റിങ് നടപടികൾ ആരംഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 37 ലക്ഷം കോടിയിലധികം രൂപയാണ് ലഭിച്ചത്. 82000 റീട്ടെയിൽ സബ്സ്ക്രൈബേഴ്സോടെ യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കിയിരുന്നു. നവംബർ 14 നാണ് ലുലു ഐപിഒ ലിസ്റ്റിങ്ങ്. പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ കമ്പനികൾ (റീജിയണൽ & ഗ്ലോബൽ) : ഇമാർ പ്രോപ്രർട്ടീസ്, ഇത്തിഹാദ്, എത്തിസലാത്ത്, ഫ്ലൈ ദുബായ്, ആമസോൺ, അരാംകോ, സ്റ്റാൻഡേർഡ് ചാർട്ടേഡ്, വീസ മിഡിൽ ഈസ്റ്റ്, പെപ് സികോ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.