Kerala

മധുവിന് നീതി കിട്ടിയിട്ടില്ല, മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണം : അമ്മയും സഹോദരിയും

കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോ ദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു

പാലക്കാട്: അരി മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി കിട്ടി യിട്ടില്ലെന്ന് അമ്മയും സഹോദരിയും കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശി ക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോ ദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു.

’14 പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ സന്തോഷമുണ്ട്. താഴെക്കിടയില്‍ നിന്ന് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. കോടതിയോടും നന്ദിയുണ്ട്. ഇതേപോലെ തന്നെ പോരാടി വെറുതെ വിട്ട രണ്ടുപേരെ കൂടി ശിക്ഷിക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകും. നിരവധി ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിട്ടാണ് ഇവിടെ വരെ എത്തിയത്’- സഹോദരി സരസു പറഞ്ഞു.

‘പോരാട്ടത്തിലൂടെ 14 പേര്‍ കുറ്റക്കാരാണ് എന്ന വിധി സമ്പാദിക്കാന്‍ സാധിച്ചു. രണ്ടുപേരെ വെറുതെ വിട്ട തിനെതിരെ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി വരെ എത്താന്‍ കഴിയും എന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകും. എന്നാല്‍ മധുവിന് നീതി കിട്ടിയില്ല. 16 പേരും ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് മധുവി ന് പൂര്‍ണമായി നീതി കിട്ടുകയുള്ളൂ. എങ്കിലും 14 പേരെ ശിക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ആത്മവിശ്വാസ ത്തോടെ നിയമനടപടികളുമായി മുന്നോട്ടുപോകും. കേസില്‍ സഹായിച്ച അഗളി പൊലീസിലെ ഉദ്യോഗ സരടക്കമുള്ളവരോട് നന്ദിയുണ്ട്’- സരസു വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.