Breaking News

മദനിക്ക് തിരിച്ചടി; അകമ്പടി ചെലവ് കുറയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

മഅദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതി രായ ഹരജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ന്യൂഡല്‍ഹി : അകമ്പടി ചെലവ് സംബന്ധിച്ച് കര്‍ണാടക പോലീസിനെതിരായ ഹരജിയില്‍ അബ്ദുള്‍ നാ സര്‍ മഅദനിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. മഅദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ ണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യ പ്പെട്ടതിനെതിരായ ഹരജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഇടക്കാല ജാമ്യത്തില്‍ കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതിയാണ് അ നുമതി നല്‍കിയിരുന്നു. ഇക്കാലയളവില്‍ കര്‍ണാടക പൊലീസ് സുരക്ഷയൊരുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മഅദനിയില്‍ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തര വില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടകപോലീസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയി രുത്തി.

എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി എത്ര ചെലവ് വരുമെന്നത് പരി ശോധിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി സുര ക്ഷാ ചെലവിനായി 20 ലക്ഷം വേണമെ ന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രയും പണം പ്രതിമാസം നല്‍കാനാവില്ലെന്ന് മഅദനി വ്യക്തമാക്കി. മഅദ നിക്ക് കേരളത്തില്‍ നില്‍ക്കാ നുള്ള കാലത്തേക്ക് ആകെ ചെലവായി 55 ലക്ഷം രൂപയോളമാണ് കര്‍ണാട ക ആവശ്യപ്പെട്ടത്. ഇതിനെതിരായ ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.