കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാ കാന്‍ ആവശ്യപ്പെട്ട് നേവി ഉദ്യോഗസ്ഥന് നോട്ടിസ്. കോസ്റ്റല്‍ പൊലിസാണ് നോട്ടിസ് അയച്ചിരിക്കുന്നത്
കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആ വശ്യപ്പെട്ട് നേവി ഉദ്യോഗസ്ഥന് നോട്ടിസ്. കോസ്റ്റല്‍ പൊലിസാ ണ് നോട്ടിസ് അയച്ചിരിക്കുന്നത്. കോസ്റ്റല്‍ പൊലിസാണ് കേസ് അന്വേഷിക്കുന്നത്. നേവിയുടെ നിന്ന് തിരകള്‍ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ല. അതിനുശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത ലഭിക്കൂ.
സെപ്തബര്‍ 7ന് ഉച്ചയ്ക്കാണ് അല്‍റഹ്‌മാന്‍ വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യന്(70) കടലില്‍ വെച്ച് വെടിയേറ്റത്. ഇടത് ചെവിയിലാണ് ഉണ്ട പതിച്ചത്. ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പരിശീലനത്തിനിടയിലാണ് സംഭവം. അതിന്റെ ചുമ തലയുള്ള ഉദ്യോഗസ്ഥരെയാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.
നാവിക സേനയുടെ ഫോര്‍ട്ട്‌കൊച്ചിയിലെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് വെടിവെപ്പുണ്ടായതെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നാവിക സേനയുടെ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് കോസ്റ്റല്‍ പൊലിസ് അന്വേഷണമാരംഭിച്ചത്. നേരത്തെ ബാലസ്റ്റിക് വിഭാഗം നാവിക സേനാ കേന്ദ്രത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് അന്നേ ദിവസം ഉപയോഗിച്ച ആയുധങ്ങള്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.