ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നമീബിയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യ പ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ തുറന്നുവിട്ടത്
ഭോപ്പാല്‍ :ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നമീബിയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ തുറന്നുവിട്ടത്.
1952 ല്‍ രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിലാണ് ഇ ന്ത്യയില്‍ എത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. ഷാങ്ഹായ് ഉച്ചകോടി യില്‍ പങ്കെടുത്ത ശേഷം രാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹം ചീറ്റപ്പുലികളെ തുറന്നുവിടാന്‍ നേരിട്ടെത്തുകയായിരുന്നു. തുറന്നുവിട്ടശേഷം പുലികളുടെ ചിത്രങ്ങള്‍ പ്രധാന മന്ത്രി സ്വന്തം ക്യാമറയില്‍ പകര്‍ത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും ചടങ്ങില്‍ പങ്കെടുത്തു.
ആഫ്രിക്കയിലെ നമീബിയയില്‍ നിന്നുള്ള ചീറ്റപ്പുലികളെയാണ് ഇന്ന് രാജ്യത്തെത്തിച്ചത്. വിമാനമേറി വന്ന എട്ട് പുലികള്‍ക്ക് ചെറിയ ക്ഷീണമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും സമയമെടുക്കും. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചീറ്റകള്‍ വംശനാശം സംഭവിച്ചതോടെ തക ര്‍ന്ന ജൈവവൈവിധ്യമാണ്, ചീറ്റ കളെ രാജ്യത്തെത്തിച്ചതോടെ ഇന്ത്യ തിരിച്ചുപിടിച്ചതെന്നും പ്രധാന മന്ത്രി പറഞ്ഞു.
അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയില്‍ എത്തിച്ചത്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5 -5.5 വയസ്സുമാണ് പ്രായം. ആറ് ആഴ്ചയ്ക്കുള്ളില്‍ ആണ്‍ മൃഗങ്ങളെയും നാല് ആഴ്ചയ്ക്കുള്ളില്‍ പെണ്‍ മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നു വിടും.
ചീറ്റകളുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ കഴു ത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഓരോന്നിനെയും നിരീക്ഷിക്കാന്‍ പ്രത്യേ ക സംഘങ്ങളെയും ചുമതലപ്പെടുത്തി യിട്ടുണ്ട്. 13 വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ്, കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റക ളെ രാജ്യത്തെത്തിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.