Breaking News

‘മതപരിവര്‍ത്തനത്തിന് സ്നേഹമെന്ന വജ്രായുധം’;ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു: എന്‍എസ്എസ്.

സ്നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടി കളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ നടക്കുന്നു. ഇത് വളരെ ആശങ്കജനകമായ കാര്യമാണ്- എന്‍എസ്എസ്

കോട്ടയം: സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ വഴിയും മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് എന്‍എസ്എസ്. പക്ഷേ ഇ ത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെ യോ സമുദായത്തിന്റെയോ പരിവേഷം നല്‍കരുതെന്നും ഇത്തരം നടപടികള്‍ക്കെതിരെ സമുദായ സംഘടനകള്‍ മുന്‍കൈ എടുക്കണമെന്നും എന്‍എസ്എസ് പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരു ന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകമാരന്‍ നായ ര്‍.

സ്നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റ് പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ നിര്‍ബ ന്ധിതമായി മതപരിവര്‍ത്തനം നടത്തുന്ന ഭീകരവാദപ്രവര്‍ത്തനം നാട്ടില്‍ നടക്കുന്നു. ഇത് വളരെ ആശങ്കജനകമായ കാര്യമാണ്. ഇത്തരത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും സുകമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയു ന്നു. മനുഷ്യരാശിക്ക് സഹിക്കാനും പൊറുക്കാനും കഴിയാത്ത രാജ്യദ്രോഹപരമായ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സംസ്ഥാന സര്‍ക്കാരു കള്‍ക്ക് ഉണ്ട്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍ കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാ മ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. മതവിദ്വേഷവും വിഭാ ഗീയതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന പ്രവണതകളെ തൂത്തെറിയാന്‍ സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.