Breaking News

മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി, ലിറ്ററിന് 81 ; കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

മണ്ണെണ്ണ വില കുത്തനെ കൂട്ടി. ലിറ്ററിന് 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ന ല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിനു ള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. വില വര്‍ ധനവ് മത്സ്യബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. 

തിരുവനന്തപുരം: ഇന്ധന,പാചക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണ വി ലയും കുത്തനെ കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയി രിക്കുന്ന വിലയിലാണ് വര്‍ധനവ്. ഒരു വര്‍ഷം മുന്‍പ് വില 28 രൂപയായിരുന്നു. വില വര്‍ധനവ് ഗണ്യമായി കൂടുമ്പോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.എണ്ണവില വര്‍ധിച്ചതാണ് വില കുതിച്ചുയരാന്‍ കാരണ മായി എണ്ണ കമ്പനികള്‍ വിലയിരുത്തുന്നത്.

നിലവില്‍ 2021-2022ല്‍ 6480 കിലോ ലിറ്ററായിരുന്നു സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം. ഇത് ഈ ക്വാര്‍ട്ടറില്‍ 3888 കിലോലിറ്ററായി കുറച്ചു. മണ്ണെണ്ണയ്ക്ക് കഴിഞ്ഞ ഫെബ്രുവരി രണ്ട് മുതല്‍ അഞ്ച് ശത മാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഈ ക്വാര്‍ട്ടറിലെ വലിയ വില വര്‍ധന വിന് കാരണം. വില വര്‍ധന വ് മത്സ്യബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍ പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും.

മണ്ണെണ്ണയുടെ അളവ് സിവല്‍സപ്ലൈസ്
വകുപ്പ് കുറയ്ക്കാന്‍ സാധ്യത

സംസ്ഥാനത്ത് മുന്‍ഗണന വിഭാഗമായ പിങ്ക്, മഞ്ഞ് കാര്‍ഡുകാര്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഒരു ലിറ്ററും, വെള്ള നീല കാര്‍ഡുകാര്‍ക്ക് അര ലിറ്ററും, വൈദ്യുതി ഇല്ലാ ത്ത കാര്‍ഡുകാര്‍ക്ക് എട്ടു ലിറ്ററു മാണ് വിഹിതം. ഈ ക്വാര്‍ട്ടറില്‍ കേന്ദ്ര വിഹിതം 40 ശതമാനം വെട്ടികുറച്ചതോടെ ജനങ്ങള്‍ക്ക് റേഷ ന്‍കട വഴി നല്‍കുന്ന മണ്ണെണ്ണയുടെ അളവും സിവല്‍സപ്ലൈസ് വകുപ്പ് കുറയ്ക്കാനാണ് സാധ്യത.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.